---
title: "കണ്ണൂർ വിമാനത്താവളത്തിൽ സ്വർണ്ണം കടത്താൻ ശ്രമിക്കുന്നതിനിടെ പ്രതി പിടിയിൽ"
english_title: "Accused caught trying to smuggle gold at Kannur airport"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/76310/accused-caught-trying-to-smuggle-gold-at-kannur-airport"
published_at: "2022-10-24T16:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63566b8a8565a_Screenshot_2022-10-24-15-57-08-30_40deb401b9ffe8e1df2f1cc5ba480b12.jpg"
keywords: []
---

# കണ്ണൂർ വിമാനത്താവളത്തിൽ സ്വർണ്ണം കടത്താൻ ശ്രമിക്കുന്നതിനിടെ പ്രതി പിടിയിൽ

> **Lead Summary:** മട്ടന്നൂർ: സ്വർണ്ണം രാസലായനിയിൽ അലിയിപ്പിച്ച് ടർക്കി ടവലുകളിൽ തേച്ചുപിടിപ്പിച്ച് കടത്താൻ ശ്രമിക്കുന്നതിനിടെ പ്രതി പിടിയിൽ. കണ്ണൂർ വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച സ്വർണ്ണമാണ് പിടികൂടിയത്. 37 ലക്ഷം രൂപ മൂല്യമുള്ള 743 ഗ്രാം സ്വർണമാണ് പിടികൂടിയത്.

## Article Content

മട്ടന്നൂർ: സ്വർണ്ണം രാസലായനിയിൽ അലിയിപ്പിച്ച് ടർക്കി ടവലുകളിൽ തേച്ചുപിടിപ്പിച്ച് കടത്താൻ ശ്രമിക്കുന്നതിനിടെ പ്രതി പിടിയിൽ. കണ്ണൂർ വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച സ്വർണ്ണമാണ് പിടികൂടിയത്. 37 ലക്ഷം രൂപ മൂല്യമുള്ള 743 ഗ്രാം സ്വർണമാണ് പിടികൂടിയത്.

സംഭവവുമായി ബന്ധപ്പെട്ട് കണ്ണൂർ മുഴപ്പിലങ്ങാട് സ്വദേശി ചെറുവളപ്പിൽ നജീബിനെ കസ്റ്റഡിയിലെടുത്തു. എയർ കസ്റ്റംസിനെ കബളിപ്പിക്കാൻ സ്വർണ്ണക്കടത്തിന് പുതിയ രീതി അവലംബിക്കുകയാണ് പ്രതികൾ. സ്വർണ തോർത്തുകളുമായി ദുബായിൽ നിന്നെത്തിയ യാത്രക്കാരൻ നെടുമ്പാശ്ശേരിയിൽ വെച്ച് രണ്ട് ദിവസം മുമ്പ് പിടിയിലായിരുന്നു. തൃശ്ശൂർ സ്വദേശിയായ ഫഹദ് (26) ആണ് സ്വർണ്ണം കടത്താൻ പുതിയ രീതി പരീക്ഷിച്ച് കസ്റ്റംസിന്റെ വലയിലായത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/76310/accused-caught-trying-to-smuggle-gold-at-kannur-airport)