---
title: "പി പി ഇ കിറ്റില്‍ അഴിമതി ആരോപണം: കെ കെ ശൈലജ എം എൽ എ യുടെ ഓഫീസിലേക്ക് മാര്‍ച്ച്"
english_title: "Allegation of corruption in PPE kit: Shailaja marches to teacher's office "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/76328/allegation-of-corruption-in-ppe-kit-shailaja-marches-to-teachers-office"
published_at: "2022-10-24T17:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63567f550fd12_1666613053985.jpg"
keywords: []
---

# പി പി ഇ കിറ്റില്‍ അഴിമതി ആരോപണം: കെ കെ ശൈലജ എം എൽ എ യുടെ ഓഫീസിലേക്ക് മാര്‍ച്ച്

> **Lead Summary:**  **മട്ടന്നൂര്‍: **കോവിഡ് കാലത്ത് പി പി ഇ കിറ്റില്‍ അഴിമതി കാണിച്ചു എന്നാരോപിച്ച് യൂത്ത് കോണ്‍ഗ്രസ് കെ.കെ. ശൈലജ ടീച്ചറുടെ എം.എല്‍.എ യുടെ ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി. മാര്‍ച്ച് ബസ് സ്റ്റാന്റില്‍ പൊലീസ് തടഞ്ഞു. തുടര്‍ന്ന് നടന്ന ധര്‍ണ്ണ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ഉപാധ്യക്ഷന്‍ റിയാസ് മുക്കോളി ഉദ്ഘാടനം ചെയ്തു.

## Article Content

 **മട്ടന്നൂര്‍: **കോവിഡ് കാലത്ത് പി പി ഇ കിറ്റില്‍ അഴിമതി കാണിച്ചു എന്നാരോപിച്ച് യൂത്ത് കോണ്‍ഗ്രസ് കെ.കെ. ശൈലജ ടീച്ചറുടെ എം.എല്‍.എ യുടെ ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി. മാര്‍ച്ച് ബസ് സ്റ്റാന്റില്‍ പൊലീസ് തടഞ്ഞു. തുടര്‍ന്ന് നടന്ന ധര്‍ണ്ണ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ഉപാധ്യക്ഷന്‍ റിയാസ് മുക്കോളി ഉദ്ഘാടനം ചെയ്തു.

ജില്ലാ പ്രസിഡന്റ് സുധീപ് ജെയിംസ് അധ്യക്ഷത വഹിച്ചു. തുടര്‍ന്ന് പ്രവര്‍ത്തകര്‍ പൊലീസ് ബാരിക്കേഡ് മറിക്കടക്കാന്‍ ശ്രമിച്ചതിനെത്തുടര്‍ന്ന് പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/76328/allegation-of-corruption-in-ppe-kit-shailaja-marches-to-teachers-office)