---
title: "ഈ വല്ലിയിൽ നിന്നും ; സംസ്ഥാന തല ചിത്രകലാ പ്രദർശനം ഉദ്ഘാടനം ചെയ്തു"
english_title: "From this valli State level art exhibition was inaugurated."
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/76338/from-this-valli-state-level-art-exhibition-was-inaugurated"
published_at: "2022-10-24T19:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6356952868bd0_InShot_20221024_190531901.jpg"
keywords: []
---

# ഈ വല്ലിയിൽ നിന്നും ; സംസ്ഥാന തല ചിത്രകലാ പ്രദർശനം ഉദ്ഘാടനം ചെയ്തു

> **Lead Summary:** **കതിരൂർ : **മഹാകവി കുമാരനാശാന്റെ നൂറ്റിയമ്പതാം ജന്മവാർഷികത്തിന്റെ ഭാഗമായി ' ഈ വല്ലിയിൽ നിന്നും ' സംസ്ഥാന ചിത്രകലാ പ്രദർശനം കതിരൂർ ഗ്രാമപഞ്ചായത്ത് ആർട്ട്‌ ഗാലറിയിൽ പ്രസിഡന്റ് പി പി സനിലിന്റെ അധ്യക്ഷതയിൽ പ്രശസ്ത സംഗീതജ്ഞൻ ഡോ. ഉണ്ണികൃഷ്ണൻ പയ്യാവൂർ ഉദ്ഘാടനം ചെയ്തു.

## Article Content

**കതിരൂർ : **മഹാകവി കുമാരനാശാന്റെ നൂറ്റിയമ്പതാം ജന്മവാർഷികത്തിന്റെ ഭാഗമായി ' ഈ വല്ലിയിൽ നിന്നും ' സംസ്ഥാന ചിത്രകലാ പ്രദർശനം കതിരൂർ ഗ്രാമപഞ്ചായത്ത് ആർട്ട്‌ ഗാലറിയിൽ പ്രസിഡന്റ് പി പി സനിലിന്റെ അധ്യക്ഷതയിൽ പ്രശസ്ത സംഗീതജ്ഞൻ ഡോ. ഉണ്ണികൃഷ്ണൻ പയ്യാവൂർ ഉദ്ഘാടനം ചെയ്തു.

ആശാൻ കൃതികളുടെ സംഗീതാവിഷ്കാരത്തോടൊപ്പം സാഹിത്യകാരന്മാർ ചേർന്ന് 12 മൺചിരാതുകളിൽ ' പ്രണയദീപം ' തെളിയിച്ചു.

തുടർന്ന് ഡോ. കുമാരൻ വയലേരി നയിച്ച ' ആശാൻ ഓർമ്മ ' എന്ന സംഭാഷണ പരിപാടിയിൽ സചീന്ദ്രൻ എം, അസീസ് നല്ലവീട്ടിൽ, സജിത്കുമാർ പേരാമ്പ്ര, വി റീന പിണറായി, അബ്ദുൽ റഹ്മാൻ കൊഴുക്കല്ലൂർ, സുശാന്ത് കൊല്ലറക്കൽ, ബാലകൃഷ്ണൻ കതിരൂർ, ശിവകൃഷ്ണൻ കെ എം എന്നിവർ സംസാരിച്ചു.

ആശാൻ കൃതികളുടെ സമകാലീന വായനയിൽസ്നേഹവും പ്രണയവും പുതിയ സമൂഹത്തെ ആശാവഹമായി മുന്നോട്ട് നയിക്കാൻ സഹായകമാകും എന്ന പ്രത്യാശ എഴുത്തുകാർ പങ്കുവെച്ചു.

സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നിന്നെത്തിയ 27 ചിത്രകൃത്തുക്കളിൽ ശാസ്ത്ര - ഗണിത - സാമൂഹ്യ -ഭാഷാധ്യാപകരും കലാധ്യാപകരോടൊപ്പം രചനകൾ നിർവ്വഹിച്ചു. വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ചിത്രാങ്കണം ടീം ആണ് സൃഷ്ടികൾ ഒരുക്കിയത്.

പ്രദർശനം 29 ശനി വരെ തുടരും.ഗാലറി സമയം രാവിലെ 10മുതൽ വൈകുന്നേരം 6മണി വരെ.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/76338/from-this-valli-state-level-art-exhibition-was-inaugurated)