---
title: "യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തി: മൃതദേഹം പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ നിലയില്‍"
english_title: "Kochi murder"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/76396/kochi-murder"
published_at: "2022-10-25T06:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63573b1382ea9_n43530173216666609005739d0715e7d55cfa5291b91232dfd1e649a8ef5f4749212fc6a60afe8b540f8f34.jpg"
keywords: []
---

# യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തി: മൃതദേഹം പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ നിലയില്‍

> **Lead Summary:** **കൊച്ചി : **വീട്ടിനുള്ളില്‍ യുവതിയുടെ മൃതദേഹം കഴുത്തറുത്ത നിലയില്‍ കണ്ടെത്തി. കൊച്ചി ഇളംകുളത്താണ് സംഭവം.കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ നിലയിലായിരുന്നു. മൃതദേഹത്തിന് നാല് ദിവസത്തെ പഴക്കമുണ്ടെന്നാണ് പ്രാഥമിക വിവരം. യുവതിക്കൊപ്പം മറ്റൊരു യുവാവും ഇവിടെ താമസിച്ചിരുന്നു. ദമ്ബതികളാണെന്നാണ് വീട്ടുടമയോട് പറഞ്ഞത്.

## Article Content

**കൊച്ചി : **വീട്ടിനുള്ളില്‍ യുവതിയുടെ മൃതദേഹം കഴുത്തറുത്ത നിലയില്‍ കണ്ടെത്തി. കൊച്ചി ഇളംകുളത്താണ് സംഭവം.കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ നിലയിലായിരുന്നു. മൃതദേഹത്തിന് നാല് ദിവസത്തെ പഴക്കമുണ്ടെന്നാണ് പ്രാഥമിക വിവരം. യുവതിക്കൊപ്പം മറ്റൊരു യുവാവും ഇവിടെ താമസിച്ചിരുന്നു. ദമ്ബതികളാണെന്നാണ് വീട്ടുടമയോട് പറഞ്ഞത്.

വീട്ടിനുള്ളില്‍ നിന്ന് ദുര്‍ഗന്ധം വന്നതിനെ തുടര്‍ന്ന് നാട്ടുകാര്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്നുള്ള പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. മരിച്ചത് ആരാണെന്ന് വ്യക്തമായിട്ടില്ലെങ്കിലും ആസാം സ്വദേശികളാണെന്ന പേരിലാണ് ഇവര്‍ ഇവിടെ താമസിച്ചത്. എന്നാല്‍ രേഖകളിലുള്ള വിവരം തെറ്റായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. റാം ബഹദൂര്‍, ലക്ഷ്മി എന്നീ പേരുകളാണ് ഇവര്‍ വീട്ടുകാരോട് പറഞ്ഞത്. തിരിച്ചറിയല്‍ കാര്‍ഡൊന്നും നല്‍കിയിട്ടുമില്ല. വാടക രേഖയില്‍ നല്‍കിയ അഡ്രസും തെറ്റായിരുന്നുവെന്ന് പൊലീസിന് വ്യക്തമായിട്ടുണ്ട്. ഇതോടെ ഇവര്‍ നല്‍കിയ പേരും തെറ്റാണെന്ന കണക്ക് കൂട്ടലിലാണ് പൊലീസ്.

വീടിന്റെ ഒരുഭാഗം മാത്രം വാടകയ്‌ക്കെടുത്ത് ദമ്ബതികളെന്ന രീതിയിലാണ് ഇവര്‍ താമസിച്ചത്. രണ്ടുപേരും തമ്മില്‍ പലപ്പോഴും വഴക്കുണ്ടാവാറുള്ളതായും വീട്ടുകാര്‍ പറയുന്നു. കുറച്ച്‌ ദിവസമായി ഇവരെ പുറത്ത് കാണാറില്ലെന്നും വീട്ടുകാര്‍ മൊഴി നല്‍കിയിട്ടുണ്ട്. കൊലപ്പെടുത്തിയ ശേഷം മൃതദേഹം പ്ലാസ്റ്റിക് കവറിനുള്ളിലാക്കി തുണികള്‍കൊണ്ട് വീണ്ടും വരിഞ്ഞ് കെട്ടിയ നിലയിലായിരുന്നു. സിസിടിവി കേന്ദ്രീകരിച്ച്‌ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/76396/kochi-murder)