---
title: "ദീപാവലിക്ക് ശേഷം ഡല്‍ഹിയില്‍ വായു മലിനീകരണം രൂക്ഷം"
english_title: "Air pollution is severe in Delhi"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/76408/air-pollution-is-severe-in-delhi"
published_at: "2022-10-25T08:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63575566e9dec_n435302290166666726899085a715734425943d3786fd7d6960676d9b4fc96d076c633115f0983ddff447e6.jpg"
keywords: []
---

# ദീപാവലിക്ക് ശേഷം ഡല്‍ഹിയില്‍ വായു മലിനീകരണം രൂക്ഷം

> **Lead Summary:** **ഡല്‍ഹി**: ദീപാവലിക്ക് ശേഷം ഡല്‍ഹിയില്‍ വായു മലിനീകരണം രൂക്ഷം. വായു ഗുണനിലവാര സൂചിക 310 ആയി താഴ്ന്നു . ദീപാവലിക്ക് ശേഷം മലിനീകരണം കൂടാന്‍ സാധ്യയുള്ളതിനാല്‍ പടക്കം പൊട്ടിക്കുന്നതിന് സര്‍ക്കാര്‍ കര്‍ശന നിരോധനം ഏര്‍പ്പെടുത്തിരുന്നു.

## Article Content

**ഡല്‍ഹി**: ദീപാവലിക്ക് ശേഷം ഡല്‍ഹിയില്‍ വായു മലിനീകരണം രൂക്ഷം. വായു ഗുണനിലവാര സൂചിക 310 ആയി താഴ്ന്നു . ദീപാവലിക്ക് ശേഷം മലിനീകരണം കൂടാന്‍ സാധ്യയുള്ളതിനാല്‍ പടക്കം പൊട്ടിക്കുന്നതിന് സര്‍ക്കാര്‍ കര്‍ശന നിരോധനം ഏര്‍പ്പെടുത്തിരുന്നു.

കഴിഞ്ഞ 8 ദിവസമായി ഡല്‍ഹിയിലെ വായു മലിനീകരണം മോശം നിലയിലായിരുന്നു. ദീപാവലി ആഘോഷത്തിന്‍റെ ഭാഗമായി നിരോധനം മാറികടന്ന് പലയിടത്തും പടക്കം പൊട്ടിച്ചതാണ് വായു കൂടുതല്‍ മോശമാകാന്‍ കാരണമായത്. രാവിലെയാണ് കൂടുതല്‍ ബുദ്ധിമുട്ട് അനുഭവപ്പെടുന്നത്. വായു മോശമായതിനാല്‍ ആരോഗ്യപ്രശ്നങ്ങളും ഉണ്ടാക്കുന്നുണ്ട്.

ഡല്‍ഹിക്കടുത്തുള്ള ഫരീദാബാദ്, ഗാസിയാബാദ്, നോയിഡ,എന്നിവിടങ്ങളിലും വായു നിലവാരം മോശമാണെന്ന് മലിനീകരണ നിയന്ത്രബോര്‍ഡ് അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/76408/air-pollution-is-severe-in-delhi)