---
title: "വിഎസിനെ സന്ദര്‍ശിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ "
english_title: "Governor Arif Muhammad Khan visited Vs"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/76441/governor-arif-muhammad-khan-visited-vs"
published_at: "2022-10-25T11:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63577a7e38ce0_rat_13_1-sixteen_nine.jpg"
keywords: []
---

# വിഎസിനെ സന്ദര്‍ശിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ 

> **Lead Summary:** **തിരുവനന്തപുരം**: സര്‍ക്കാര്‍ ഗവര്‍ണര്‍ പോര് രൂക്ഷമായി തുടരുന്നതിനിടെ വിഎസ് അച്ചുതാനന്ദന്‍റെ വീട്ടിലെത്തി ആരിഫ് മുഹമ്മദ് ഗാന്‍. രാവിലെ 10 മണിയോടെയാണ് അദ്ദേഹം വിഎസിന്റെ വീട്ടിലെത്തിയത്. തിരുവനന്തപുരത്ത് ഇല്ലാതിരുന്നതിനാല്‍ ജന്‍മദിനത്തിന് വിഎസിനെ നേരിട്ട് കണ്ട് ആശംസ അറിയിക്കാന്‍ കഴിഞ്ഞില്ല.

## Article Content

**തിരുവനന്തപുരം**: സര്‍ക്കാര്‍ ഗവര്‍ണര്‍ പോര് രൂക്ഷമായി തുടരുന്നതിനിടെ വിഎസ് അച്ചുതാനന്ദന്‍റെ വീട്ടിലെത്തി ആരിഫ് മുഹമ്മദ് ഗാന്‍. രാവിലെ 10 മണിയോടെയാണ് അദ്ദേഹം വിഎസിന്റെ വീട്ടിലെത്തിയത്. തിരുവനന്തപുരത്ത് ഇല്ലാതിരുന്നതിനാല്‍ ജന്‍മദിനത്തിന് വിഎസിനെ നേരിട്ട് കണ്ട് ആശംസ അറിയിക്കാന്‍ കഴിഞ്ഞില്ല.

അതിനാലാണ് ഇന്ന് വിഎസിന്‍റെ  വീട്ടിലെത്തിയതെന്ന് രാജ്ഭവന്‍ വൃത്തങ്ങള്‍ അറിയിച്ചു. വി എസിന്‍റെ കുടുംബാംഗങ്ങളെ കണ്ട് സമ്മാനങ്ങളും ഗവര്‍ണര്‍ കൈമാറി. ഇടതുസംഘടനകള്‍ ഗവര്‍ണര്‍ക്കെതിരെ പരസ്യ പ്രതിഷേധം പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ കൂടിയായിരുന്നു വിഎസിന്‍റെ വീട്ടിലെ ഗവര്‍ണറുടെ സന്ദര്‍ശനം. വിസിമാരെ നീക്കുന്നത് സംബന്ധിച്ച ഹൈക്കോടതി ഉത്തരവിലെ പ്രതികരണത്തിനായി മാധ്യമങ്ങള്‍ സമീപിച്ചെങ്കിലും പരസ്യ പ്രതികരണത്തിനില്ലെന്ന നിലപാടിലാണ് അദ്ദേഹം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/76441/governor-arif-muhammad-khan-visited-vs)