---
title: "ചെറുപുഴയിൽ നിന്നും കാണാതായ ഓട്ടോറിക്ഷ ഡ്രൈവറുടെ മൃതദേഹം കണ്ടെത്തി "
english_title: "The body of an autorickshaw driver who went missing from Cherupuzha has been found"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/7647/the-body-of-an-autorickshaw-driver-who-went-missing-from-cherupuzha-has-been-found"
published_at: "2021-10-28T13:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/617a53fcea92b_PicsArt_10-28-01.09.14.jpg"
keywords: []
---

# ചെറുപുഴയിൽ നിന്നും കാണാതായ ഓട്ടോറിക്ഷ ഡ്രൈവറുടെ മൃതദേഹം കണ്ടെത്തി 

> **Lead Summary:** ചെറുപുഴയിൽ നിന്നും കാണാതായ ഓട്ടോറിക്ഷ ഡ്രൈവറുടെ മൃതദേഹം കൊല്ലത്ത് പുഴയിൽ കണ്ടെത്തി. ഭൂദാനത്തെ തേക്കിൻകാട്ടിൽ ഷാനവാസിൻ്റെ മൃതദേഹമാണ് കണ്ടെത്തിയത്.

## Article Content

ചെറുപുഴയിൽ നിന്നും കാണാതായ ഓട്ടോറിക്ഷ ഡ്രൈവറുടെ മൃതദേഹം കൊല്ലത്ത് പുഴയിൽ കണ്ടെത്തി. ഭൂദാനത്തെ തേക്കിൻകാട്ടിൽ ഷാനവാസിൻ്റെ മൃതദേഹമാണ് കണ്ടെത്തിയത്.

കഴിഞ്ഞ 18നാണ് ഷാനവാസിനെ കാണാതായത്. സാമ്പത്തിക ബാധ്യത മൂലം നാട് വിടുകയാണെന്നും ബോംബെയ്ക്ക് പോവുകയാണെന്നും കത്തെഴുതി വെച്ചതായി കണ്ടെത്തിയിരുന്നു.

അതെ സമയം പലിശയ്ക്ക് പണം വാങ്ങിയതായും തിരിച്ചടവ് മുടങ്ങിയതിനെ തുടർന്ന് ഇവർ ഷാനവാസിനെ ഭീഷണിപ്പെടുത്തിയതായും പരാതിയുണ്ട്. സുകുമാരൻ രത്നമ്മ ദമ്പതികളുടെ മകനാണ് ഷാനവാസ്

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/7647/the-body-of-an-autorickshaw-driver-who-went-missing-from-cherupuzha-has-been-found)