---
title: "അസോസിയേഷൻ ഓഫ് ഓട്ടോമോബൈൽസ് വർക്ക് ഷോപ്പ്സ് വാർഷിക സമ്മേളനം ഇന്ന് പേരാവൂരിൽ നടന്നു"
english_title: "Association of Automobile Workshops"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/76503/association-of-automobile-workshops"
published_at: "2022-10-25T15:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6357b35e7a4f2_Picsart_22-10-25_15-13-22-864.jpg"
keywords: []
---

# അസോസിയേഷൻ ഓഫ് ഓട്ടോമോബൈൽസ് വർക്ക് ഷോപ്പ്സ് വാർഷിക സമ്മേളനം ഇന്ന് പേരാവൂരിൽ നടന്നു

> **Lead Summary:** പേരാവൂർ:- അസോസിയേഷൻ ഓഫ് ഓട്ടോമോബൈൽസ് വർക്ക് ഷോപ്പ്സ് കേരളയുടെ പേരാവൂർ യൂണിറ്റ് വാർഷിക സമ്മേളനം ഇന്ന് 25/10/22 ചെവ്വാഴ്ച രാവിലെ 10 മണിക്ക് പേരാവൂർ റോബിൻസ് ഓഡിറ്റോറിയത്തിൽ ആരംഭിച്ചു. ചടങ്ങിൽ AKWK പേരാവൂർ യൂണിറ്റ് സെക്രട്ടറി അജയൻ കെ.കെ. സ്വാഗതം പറഞ്ഞു.

## Article Content

പേരാവൂർ:- അസോസിയേഷൻ ഓഫ് ഓട്ടോമോബൈൽസ് വർക്ക് ഷോപ്പ്സ് കേരളയുടെ പേരാവൂർ യൂണിറ്റ് വാർഷിക സമ്മേളനം ഇന്ന് 25/10/22 ചെവ്വാഴ്ച രാവിലെ 10 മണിക്ക് പേരാവൂർ റോബിൻസ് ഓഡിറ്റോറിയത്തിൽ ആരംഭിച്ചു. ചടങ്ങിൽ AKWK പേരാവൂർ യൂണിറ്റ് സെക്രട്ടറി അജയൻ കെ.കെ. സ്വാഗതം പറഞ്ഞു.

AKWK പേരാവൂർ യൂണിറ്റ് പ്രസിഡന്റ് എം.ജി.സുരേഷ് അദ്ധ്യക്ഷനായിരുന്നു. സംസ്ഥാന ട്രെയിനിംഗ് ബോർഡ് ചെയർമാൻ ഫെനി എം പോൾ ഉദ്ഘാടനം ചെയ്തു. പേരാവൂർ DYSP ജോൺ എ.വി. വിശിഷ്ടാതിഥി ആയിരുന്നു. സംസ്ഥാന ജോ.സെക്രട്ടറി റെനി മാത്യു മുഖ്യപ്രഭാക്ഷണം നടത്തി. അജയൻ കെ.കെ. പ്രവർത്തന റിപ്പോർട്ടും, ഷിജു.വി. വരവു -ചിലവു കണക്കും, അവതരിപ്പിച്ചു.

ഇൻഷൂറൻസ് & വെൽഫെയറിനെ കുറിച്ച് ജില്ലാ ട്രഷറർ സുനിൽ.പി. ക്ലാസ് എടുത്തു. ന്യൂസ് ബുള്ളറ്റിൻ ജില്ലാ സെക്രട്ടറി സംഗീത് മഠത്തിൽ പ്രകാശനം ചെയ്തു. സണ്ണി മാത്യു, സന്തോഷ് പി. എസ്, രാജീവൻ കെ.ആർ, കുഞ്ഞികൃഷ്ണൻ, എന്നിവർ സംസാരിച്ചു ഷരുൺ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/76503/association-of-automobile-workshops)