---
title: "ബിജെപി പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ച് നടത്തി"
english_title: "BJP marched to the panchayat office"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/76512/bjp-marched-to-the-panchayat-office"
published_at: "2022-10-25T16:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6357bf083d22c_Picsart_22-10-25_16-13-40-730.jpg"
keywords: []
---

# ബിജെപി പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ച് നടത്തി

> **Lead Summary:** പനമരം : തൊഴിലുറപ്പ് തൊഴിലാളികളെ കള്ള പ്രചരണം നടത്തി കേന്ദ്ര സർക്കാരിനെതിരെ തൊഴിലാളികളെ സമരത്തിലേക്ക് തള്ളിവിട്ട സി.പി.എമ്മിന്റെ വഞ്ചനക്കെതിരെ ബി ജെ പി പനമരം പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ച് നടത്തി. ബി ജെ പി ജില്ലാ പ്രസിഡന്റ് മധു കെ.പി ഉദ്ഘാടനം ചെയ്തു. ദിലീപ് കുമാർ (പനമരം പഞ്ചായത്ത് ജനറൽ സെക്രട്ടറി ) സ്വാഗതം പറഞ്ഞു.

## Article Content

പനമരം : തൊഴിലുറപ്പ് തൊഴിലാളികളെ കള്ള പ്രചരണം നടത്തി കേന്ദ്ര സർക്കാരിനെതിരെ തൊഴിലാളികളെ സമരത്തിലേക്ക് തള്ളിവിട്ട സി.പി.എമ്മിന്റെ വഞ്ചനക്കെതിരെ ബി ജെ പി പനമരം പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ച് നടത്തി. ബി ജെ പി ജില്ലാ പ്രസിഡന്റ് മധു കെ.പി ഉദ്ഘാടനം ചെയ്തു. ദിലീപ് കുമാർ (പനമരം പഞ്ചായത്ത് ജനറൽ സെക്രട്ടറി ) സ്വാഗതം പറഞ്ഞു.

ശങ്കരൻ ചെമ്പോട്ടി ( പഞ്ചായത്ത് പ്രസിഡന്റ്) അധ്യക്ഷത വഹിച്ചു. പനമരം മണ്ഡലം കമ്മിറ്റി കെ പി മോഹനൻ, മണ്ഡലം കമ്മിറ്റി അംഗങ്ങളായ എൻ കെ രാജീവൻ, എൻ കെ അനിൽകുമാർ, ശാന്തകുമാരി, രാജൻ ചെരിമ്മൽ എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/76512/bjp-marched-to-the-panchayat-office)