---
title: "മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ ക്യാമ്പയിൻ നടന്നു"
english_title: "An anti-drug campaign was held under the auspices of the Motor Workers Welfare Board"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/76519/an-anti-drug-campaign-was-held-under-the-auspices-of-the-motor-workers-welfare-board"
published_at: "2022-10-25T16:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6357c4ac6c29d_Picsart_22-10-25_16-34-13-751.jpg"
keywords: []
---

# മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ ക്യാമ്പയിൻ നടന്നു

> **Lead Summary:** കേരള സ്റ്റേറ്റ് മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ ക്യാമ്പയിനും തൊഴിലാളികളെ ക്ഷേമനിധിയിൽ ചേർക്കുന്ന പരിപാടിയും സി.ഐ.ടി.യു. ഹാളിൽ നടന്നു. സി.ഐ.ടി.യു. ജില്ലാ സെക്രട്ടറി പി.വി.കുഞ്ഞപ്പൻ ഉദ്ഘാടനം ചെയ്തു. കേരള സ്റ്റേറ്റ് മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ ക്യാമ്പയിനും തൊഴിലാളികളെ ക്ഷേമനിധിയിൽ ചേർക്കുന്ന പരിപാടിയും നടന്നു.

## Article Content

കേരള സ്റ്റേറ്റ് മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ ക്യാമ്പയിനും തൊഴിലാളികളെ ക്ഷേമനിധിയിൽ ചേർക്കുന്ന പരിപാടിയും സി.ഐ.ടി.യു. ഹാളിൽ നടന്നു. സി.ഐ.ടി.യു. ജില്ലാ സെക്രട്ടറി പി.വി.കുഞ്ഞപ്പൻ ഉദ്ഘാടനം ചെയ്തു. കേരള സ്റ്റേറ്റ് മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ ക്യാമ്പയിനും തൊഴിലാളികളെ ക്ഷേമനിധിയിൽ ചേർക്കുന്ന പരിപാടിയും നടന്നു.

ലഹരി എന്ന വിപത്തിനെതിരെ വിപുലമായ തോതിലുള്ള ബോധവത്ക്കരണം അനിവാര്യമാണെന്ന് ഉദ്ഘാടനപ്രസംഗത്തിൽ പി.വി.കുഞ്ഞപ്പൻ അഭിപ്രായപ്പെട്ടു. ചടങ്ങിൽ യു.വി.രാമചന്ദ്രൻ അധ്യക്ഷനായി. കെ.കെ. ഗംഗാധരൻ, കെ.കെ. കൃഷ്ണൻ, വി.കെ.ബാബുരാജ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു സംസാരിച്ചു. എക്സൈസ് ഓഫീസർ യു. രാജീവൻ ലഹരി വിരുദ്ധ ക്ലാസ്സെടുത്തു. തുടർന്ന് ലഹരിവിരുദ്ധ പ്രതിജ്ഞയും ചൊല്ലി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/76519/an-anti-drug-campaign-was-held-under-the-auspices-of-the-motor-workers-welfare-board)