---
title: "ബി.എസ്.എൻ.എൽ എക്സിക്യൂട്ടീവുകൾ ധർണ്ണ സംഘടിപ്പിച്ചു"
english_title: "The dharna was organized by BSNL executives"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/7653/the-dharna-was-organized-by-bsnl-executives"
published_at: "2021-10-28T14:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/617a5fc278394_PicsArt_10-28-01.53.16.jpg"
keywords: []
---

# ബി.എസ്.എൻ.എൽ എക്സിക്യൂട്ടീവുകൾ ധർണ്ണ സംഘടിപ്പിച്ചു

> **Lead Summary:** കണ്ണൂർ : ബി.എസ്.എൻ.എൽ കണ്ണൂർ ജില്ലാ അഡ്മിനിസ്ട്രേഷൻ്റെ തെറ്റായ നയങ്ങൾക്കും നിലപാടുകൾക്കുമെതിരെ, അംഗീകൃത എക്സിക്യൂട്ടീവ് അസോസിയേഷനായ എ ഐ ജി ഇ ടി ഒ എയുടെ കണ്ണൂർ ജില്ലാ കമ്മിറ്റി ധർണ്ണ സംഘടിപ്പിച്ചു.

## Article Content

കണ്ണൂർ : ബി.എസ്.എൻ.എൽ കണ്ണൂർ ജില്ലാ അഡ്മിനിസ്ട്രേഷൻ്റെ തെറ്റായ നയങ്ങൾക്കും നിലപാടുകൾക്കുമെതിരെ, അംഗീകൃത എക്സിക്യൂട്ടീവ് അസോസിയേഷനായ എ ഐ ജി ഇ ടി ഒ എയുടെ കണ്ണൂർ ജില്ലാ കമ്മിറ്റി ധർണ്ണ സംഘടിപ്പിച്ചു.

ക്ലസ്റ്റർ മെയിൻറനൻസിൻ്റെ അപാകതകൾ പരിഹരിക്കുക , ന്യായമായ സ്ഥലം മാറ്റങ്ങളിലുള്ള മെല്ലെപ്പോക്ക് അവസാനിപ്പിക്കുക, അഡ്മിനിസ്ട്രേഷൻ്റെ സ്വജനപക്ഷപാതം അവസാനിപ്പിക്കുക, കാസർകോട് ജില്ലയോടുള്ള അവഗണന അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കഴിഞ്ഞ ഒരു മാസമായി തുടരുന്ന സമരൻ്റെത്തിന്റെ ഭാഗമായി കണ്ണൂർ ജനറൽ മാനേജറുടെ ഓഫീസ് പരിസരത്ത് സംഘടിപ്പിച്ച ഏകദിന ധർണ എ ഐ ജി ഇ ടി ഒ എ സംസ്ഥാന സെക്രട്ടറി സഹീർ.എസ് ഉദ്ഘാടനം ചെയ്തു.

ജില്ലാ സെക്രട്ടറി രൂപേഷ് രാമകൃഷ്ണൻ സ്വാഗതം പറഞ്ഞ ധർണ്ണയിൽ ജില്ലാ അധ്യക്ഷൻ സന്ദീപ്.പി അധ്യക്ഷത വഹിച്ചു. മുഹമ്മദലി.എം.സി (എ ഐ ജി ഇ ടി ഒ എ സംസ്ഥാന പ്രസിഡണ്ട്), സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സിജോ.പി.ജോസഫ്,  ബിനോജ് സി.ബി മാക്സ്മിലൻ.കെ,  അബ്ദുൾ ബാസിത് പി.കെ, അനിൽ കാണി,  പ്രമോദ്.കെ.ജെ തുടങ്ങിയവർ യോഗത്തിൽ സംബന്ധിച്ചു സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/7653/the-dharna-was-organized-by-bsnl-executives)