---
title: "യുവ കലാ സാഹിതി വയലാർ അനുസ്മരണം സംഘടിപ്പിച്ചു"
english_title: "Yuva Kala Sahitya Vayalar organized the commemoration"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/76536/yuva-kala-sahitya-vayalar-organized-the-commemoration"
published_at: "2022-10-25T18:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6357dcd78b74b_InShot_20221025_182534062.jpg"
keywords: []
---

# യുവ കലാ സാഹിതി വയലാർ അനുസ്മരണം സംഘടിപ്പിച്ചു

> **Lead Summary:** **ഇരിട്ടി**: യുവ കലാ സാഹിതി വയലാർ അനുസ്മരണം സംഘടിപ്പിച്ചു. ഇരിട്ടി യുവകലാസാഹിതി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലാണ് വയലാർ അനുസ്മരണം സംഘടിപ്പിച്ചത്.

## Article Content

**ഇരിട്ടി**: യുവ കലാ സാഹിതി വയലാർ അനുസ്മരണം സംഘടിപ്പിച്ചു. ഇരിട്ടി യുവകലാസാഹിതി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലാണ് വയലാർ അനുസ്മരണം സംഘടിപ്പിച്ചത്.

ഇരിട്ടി ലയൺസ് ഹാളിൽ നടന്ന അനുസ്മരണ സദസ് പേരാവൂർ എം എൽ എ അഡ്വ. : സണ്ണി ജോസഫ് ഉദ്ഘാടനം ചെയ്യ്തു യുവകലാസാഹിതി ഇരിട്ടി മണ്ഡലം പ്രസിഡന്റ് കെ.ബി. ഉത്തമൻ അദ്ധ്യക്ഷത വഹിച്ചു. പ്രശസ്ത സംഗീത സംവിധായകൻ വിനോദ് ചെറുകുന്ന് മുഖ്യപ്രഭാക്ഷണം നടത്തി. യുവ കലാ സാഹിതി ജില്ലാ സെക്രട്ടറി ഷിജിത്ത് വായന്നൂർ, ജില്ലാ പ്രസിഡന്റ് ജിതേഷ് കണ്ണപുരം, വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് ജോസഫ് സ്കറിയ, എം ജെ.മാത്യു, ബിജോയി, ഷാജി ജോസ് , പി.കെ ആന്റണി,ജോസ് താമരശ്ശേരി, റജി തോമസ്, അയ്യൂബ്ബ് പൊയിലൻ ജനീഷ് ജോൺ , കെ.എൻ രവീന്ദ്രനാഥ്, മനോജ് അമ്മ, ഉൻമേഷ് പായം തുടങ്ങിയവർ ആശംസകൾ നേർന്ന് സംസാരിച്ചു. യുവ കലാ സാഹിതി മണ്ഡലം സെക്രട്ടറി ഡോ. : ജി .ശിവരാമകൃഷ്ണൻ സ്വാഗതവും ജോ : സെക്രട്ടറി സുരേഷ് കുമാർ സി നന്ദിയും പറഞ്ഞു. തുടർന്ന് വയലാർ ഗാനസദസും നടന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/76536/yuva-kala-sahitya-vayalar-organized-the-commemoration)