---
title: "മണത്തണയിൽ ലഹരിക്കെതിരെ ജന ജാഗ്രതാ സദസ്സ്"
english_title: "Jana jagratha sadhass manathana "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/76550/jana-jagratha-sadhass-manathana"
published_at: "2022-10-25T19:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6357ecef48b88_Picsart_22-10-25_19-28-01-672.jpg"
keywords: []
---

# മണത്തണയിൽ ലഹരിക്കെതിരെ ജന ജാഗ്രതാ സദസ്സ്

> **Lead Summary:** **മണത്തണ : **യുണൈറ്റഡ് മർച്ചന്റ്സ് ചേമ്പർ മണത്തണ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ നിരോധിത ലഹരി ഉൽപന്നങ്ങൾക്കെതിരെ ജന ജാഗ്രതാ സദസ്സ് സംഘടിപ്പിച്ചു.

## Article Content

**മണത്തണ : **യുണൈറ്റഡ് മർച്ചന്റ്സ് ചേമ്പർ മണത്തണ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ നിരോധിത ലഹരി ഉൽപന്നങ്ങൾക്കെതിരെ ജന ജാഗ്രതാ സദസ്സ് സംഘടിപ്പിച്ചു.

പേരാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി പി വേണുഗോപാലൻ സദസ്സ് ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. യു എം സി മണത്തണ യൂണിറ്റ് പ്രസിഡന്റ് എംജി മന്മഥൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. പേരാവൂർ നിയോജകമണ്ഡലം എംഎൽഎ അഡ്വക്കേറ്റ് സണ്ണി ജോസഫ് ദീപം തെളിയിച്ചു, തുടർന്ന് ലഹരി വിരുദ്ധ പ്രതിജ്ഞ സന്ദേശവും നൽകി.

പേരാവൂർ എക്സൈസ് ഓഫീസർ ബാബുമോൻ ഫ്രാൻസിസ്, പേരാവൂർ പോലീസ് ഇൻസ്പെക്ടർ ബാബു തോമസ്, ബേബി സാജ, യു വി അനിൽകുമാർ, ജോസ്കുട്ടി പി ജെ, ഗംഗാധരൻ കോലംചിറ, പി പി രാജൻ, സി എം ജോസഫ്, എ കെ ഗോപാലകൃഷ്ണൻ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു. മനോജ് കുമാർ പി പി സ്വാഗതം പറഞ്ഞു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/76550/jana-jagratha-sadhass-manathana)