---
title: "സേഫ് പദ്ധതി: അപേക്ഷ ക്ഷണിച്ചു"
english_title: "Applynow"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/76608/applynow"
published_at: "2022-10-26T05:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63587b104b0c3_images.png"
keywords: []
---

# സേഫ് പദ്ധതി: അപേക്ഷ ക്ഷണിച്ചു

> **Lead Summary:**  പട്ടികജാതി വിഭാഗങ്ങളുടെ ഭവനങ്ങളുടെ അടിസ്ഥാന സൗകര്യ വികസനത്തിനായി സര്‍ക്കാര്‍ നടപ്പാക്കുന്ന സേഫ് പദ്ധതിയിലേക്ക് അര്‍ഹരായ പട്ടികജാതി കുടുംബങ്ങളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. രണ്ട് ലക്ഷം രൂപ വരെ വീട് നവീകരണത്തിന് ലഭിക്കും. 2010 ഏപ്രില്‍ ഒന്നിന് ശേഷം ഭവന പൂര്‍ത്തീകരണം നടത്തിയിട്ടുള്ളതും കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ ഭവന നിര്‍മ്മാണത്തിനോ പുനരുദ്ധാരണത്തിനോ ധനസഹായം കൈപ്പറ്റാത്തവര്‍ക്കും അപേക്ഷിക്കാം. വരുമാന പരിധി ഒരു ലക്ഷം രൂപ.

## Article Content

 പട്ടികജാതി വിഭാഗങ്ങളുടെ ഭവനങ്ങളുടെ അടിസ്ഥാന സൗകര്യ വികസനത്തിനായി സര്‍ക്കാര്‍ നടപ്പാക്കുന്ന സേഫ് പദ്ധതിയിലേക്ക് അര്‍ഹരായ പട്ടികജാതി കുടുംബങ്ങളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. രണ്ട് ലക്ഷം രൂപ വരെ വീട് നവീകരണത്തിന് ലഭിക്കും. 2010 ഏപ്രില്‍ ഒന്നിന് ശേഷം ഭവന പൂര്‍ത്തീകരണം നടത്തിയിട്ടുള്ളതും കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ ഭവന നിര്‍മ്മാണത്തിനോ പുനരുദ്ധാരണത്തിനോ ധനസഹായം കൈപ്പറ്റാത്തവര്‍ക്കും അപേക്ഷിക്കാം. വരുമാന പരിധി ഒരു ലക്ഷം രൂപ.

മേല്‍ക്കൂര പൂര്‍ത്തീകരണം, ശുചിമുറി നിര്‍മാണം, ഭിത്തികള്‍ ബലപ്പെടുത്തല്‍, വാതിലുകളും ജനലുകളും സ്ഥാപിക്കല്‍, അടുക്കള നവീകരണം, ഫ്ളോറിങ്, സമ്പൂര്‍ണ്ണ പ്ലാസ്റ്ററിങ്, ഇലക്ട്രിക്കല്‍ വയറിങ്, പ്ലംബിങ് എന്നിവക്കാണ് തുക അനുവദിക്കുക. അതാത് ബ്ലോക്ക്/ മുനിസിപ്പാലിറ്റി/ കോര്‍പ്പറേഷന്‍ പട്ടികജാതി വികസന ഓഫീസുകളില്‍ അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷാ ഫോറവും വിശദ വിവരങ്ങളും ബ്ലോക്ക്/ ജില്ലാ പട്ടികജാതി വികസന ഓഫീസുകളില്‍ ലഭിക്കും. നവംബര്‍ അഞ്ച് വരെ അപേക്ഷ സ്വീകരിക്കും. ഫോണ്‍: 0497 2700596. ഇ-മെയില്‍ : ddosckannur@yahoo.com

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/76608/applynow)