---
title: "കണിച്ചാറിൽ മയക്കുമരുന്ന് വിരുദ്ധ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു "
english_title: "Kanichar"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/76621/kanichar"
published_at: "2022-10-26T08:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6358be02ca305_images_(1).jpeg"
keywords: []
---

# കണിച്ചാറിൽ മയക്കുമരുന്ന് വിരുദ്ധ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു 

> **Lead Summary:** **കണിച്ചാർ: **കാപ്പാട് സാംസ്കാരിക വേദിയും, കാപ്പാട് ഗ്രാമീണ വായനശാല ഗ്രന്ദാലയവും ചേർന്ന് കണിച്ചാർ ടൗണിൽ മയക്കുമരുന്ന് വിരുദ്ധ ബോധവൽക്കരണ ക്ലാസും ദീപാലങ്കാരവും സംഘടിപ്പിച്ചു. കണിച്ചാർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ആന്റണി സെബാസ്റ്റിയൻ ദീപസ്തംഭം തെളിയിച്ചു.

## Article Content

**കണിച്ചാർ: **കാപ്പാട് സാംസ്കാരിക വേദിയും, കാപ്പാട് ഗ്രാമീണ വായനശാല ഗ്രന്ദാലയവും ചേർന്ന് കണിച്ചാർ ടൗണിൽ മയക്കുമരുന്ന് വിരുദ്ധ ബോധവൽക്കരണ ക്ലാസും ദീപാലങ്കാരവും സംഘടിപ്പിച്ചു. കണിച്ചാർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ആന്റണി സെബാസ്റ്റിയൻ ദീപസ്തംഭം തെളിയിച്ചു.

സ്കൂൾ കുട്ടികളും, യുവജനങ്ങളും ഉൾപ്പെടെ ലഹരി മാഫിയകളുടെ വലയിലകപ്പെടുന്ന ഗുരുതര സാഹചര്യത്തെകുറിച്ച്  രംഗത്തിറങ്ങുവാനും, അതീവ ജാഗ്രത പുലർത്തുവാനും ആഹ്വാനം ചെയ്തു. കാപ്പാട് സാംസ്കാരിക വേദി പ്രസിഡണ്ട് എം വി രാജീവൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി തോമസ് കുന്നുംപുറം സ്വാഗതം പറഞ്ഞു. സ്ത്രീകളും, കുട്ടികളും, കച്ചവടക്കാരും ഉൾപ്പെടെ എല്ലാവരും ചേർന്ന് മയക്കുമരുന്ന് വ്യാപനത്തിനെതിരെ ദീപസ്തംഭങ്ങളിൽ ചെരാതുകൾ തെളിച്ച് ഐക്യദാർഢ്യം പ്രഖ്യാപിച്ചു.

പേരാവൂർ എക്സൈസ് പ്രിവന്റീവ് ഓഫീസർ എം പി സജീവൻ ലഹരി വിരുദ്ധ സന്ദേശം നൽകി. സിവിൽ എക്സൈസ് ഓഫീസർ പി എസ് ശിവദാസൻ ലഹരിക്കെതിരെ ബോധവൽക്കരണ ക്ലാസ് എടുത്തു. കാപ്പാട് സാംസ്കാരിക വേദി അംഗങ്ങൾ നേതൃത്വം നൽകി. വ്യാപാരി വ്യവസായി ഏകോപന സമിതി കണിച്ചാർ യൂണിറ്റ് വൈസ് പ്രസിഡണ്ട്   പ്രജിത്ത് പൊന്നോൻ, എം വി മുരളീധരൻ തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/76621/kanichar)