---
title: "ഡിജിറ്റൽ റീസർവ്വേയുടെ ഭാഗമായുള്ള പ്രത്യേക ഗ്രാമസഭ  ഏലപ്പീടികയിൽ നടന്നു "
english_title: "Digital reservey"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/76624/digital-reservey"
published_at: "2022-10-26T08:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6358a6ee5ddd0_PicsArt_10-26-08.46.43.jpg"
keywords: []
---

# ഡിജിറ്റൽ റീസർവ്വേയുടെ ഭാഗമായുള്ള പ്രത്യേക ഗ്രാമസഭ  ഏലപ്പീടികയിൽ നടന്നു 

> **Lead Summary:** **ഏലപ്പീടിക: **കണിച്ചാർ ഗ്രാമപഞ്ചായത്തിൽ നടക്കുന്ന ഡിജിറ്റൽ റീസർവ്വേയുടെ ഭാഗമായുള്ള പ്രത്യേക ഗ്രാമസഭ ഏഴാം വാർഡ് ഏലപ്പീടികയിൽ അനുഗ്രഹ ആർട്സ് & സ്പോർട്സ് ക്ലബ്ബ് വായനശാല ഗ്രന്ഥാലയത്തിൽ വെച്ച് നടന്നു. വാർഡ് മെമ്പർ ജിമ്മി അബ്രാഹം അദ്ധ്യക്ഷനായ ഗ്രാമസഭ കണിച്ചാർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ.ആൻ്റണി സെബാസ്റ്റ്യൻ ഉൽഘാടനം ചെയ്തു. ഇരിട്ടി താലൂക്ക് എൽ.എ. തഹസിൽദാർ ശ്രീ.എം.ലക്ഷമണൻ മുഖ്യാതിഥിയായിരുന്നു.സർവ്വെ ഡിപ്പാർട്ട്മെൻ്റ് ഹെഡ് സർവ്വേയർ ശ്രീ.മുഹമ്മദ് ഷെരീഫ് റീ സർവ്വേ നടപടികൾ,സംബന്ധിച്ച് ഗ്രാമസഭയിൽ വിശദീകരിച്ചു.

## Article Content

**ഏലപ്പീടിക: **കണിച്ചാർ ഗ്രാമപഞ്ചായത്തിൽ നടക്കുന്ന ഡിജിറ്റൽ റീസർവ്വേയുടെ ഭാഗമായുള്ള പ്രത്യേക ഗ്രാമസഭ ഏഴാം വാർഡ് ഏലപ്പീടികയിൽ അനുഗ്രഹ ആർട്സ് & സ്പോർട്സ് ക്ലബ്ബ് വായനശാല ഗ്രന്ഥാലയത്തിൽ വെച്ച് നടന്നു. വാർഡ് മെമ്പർ ജിമ്മി അബ്രാഹം അദ്ധ്യക്ഷനായ ഗ്രാമസഭ കണിച്ചാർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ.ആൻ്റണി സെബാസ്റ്റ്യൻ ഉൽഘാടനം ചെയ്തു. ഇരിട്ടി താലൂക്ക് എൽ.എ. തഹസിൽദാർ ശ്രീ.എം.ലക്ഷമണൻ മുഖ്യാതിഥിയായിരുന്നു.സർവ്വെ ഡിപ്പാർട്ട്മെൻ്റ് ഹെഡ് സർവ്വേയർ ശ്രീ.മുഹമ്മദ് ഷെരീഫ് റീ സർവ്വേ നടപടികൾ,സംബന്ധിച്ച് ഗ്രാമസഭയിൽ വിശദീകരിച്ചു.

ഇരിട്ടിഡെപ്യൂട്ടി തഹസിൽദാർ ശ്രീ.ജോൺസൺ .ജെ,.ഷിം ന.കെ., കണിച്ചാർ വില്ലേജ് ഓഫീസർ ശ്രീ.മനോജ് കുമാർ, വായനശാല പ്രസിഡണ്ട് ശ്രീ.ജോബ്.ഒ.എ, ഗ്രാമസഭ കോ: ഓർഡിനേറ്റർ ശ്രീ.മധു, കണിച്ചാർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്  എന്നിവർ സംസാരിച്ചു. ഗ്രാമസഭയിൽ പങ്കെടുത്തവരുടെ റീസർവ്വെയെക്കുറിച്ചുള്ള സംശയങ്ങൾക്ക് തഹസിൽദാർ ശ്രീ.എം.ലക്ഷമണനും, ഹെഡ് സർവ്വേയർ ശ്രീ.മുഹമ്മദ് ഷെരീഫും വിശദീകരണം നൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/76624/digital-reservey)