---
title: "ചികിത്സാ സഹായം തേടുന്നു "
english_title: "Seeking medical help"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/76667/seeking-medical-help"
published_at: "2022-10-26T12:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6358d713633ad_Picsart_22-10-26_12-12-49-235.jpg"
keywords: []
---

# ചികിത്സാ സഹായം തേടുന്നു 

> **Lead Summary:** കാട്ടികുളം: രക്താർബുദത്തിൽ അപൂവ്വ രോഗമായ എൻ.എച്ച്.എൽ രോഗത്താൽ ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിയുന്ന കാട്ടികുളം സ്വദേശിനിയായ അനു വി ജോർജിന്റെ ചികിത്സാർത്ഥം നാട്ടുകാർ ചികിത്സാ സഹായ കമ്മിറ്റി രൂപീകരിച്ച് പ്രവർത്തനമാരംഭിച്ചതായി ചികിത്സാ സഹായ കമ്മിറ്റി വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഉദാരമതികളുടെ സഹായം അഭ്യർത്ഥിക്കുന്നതായും ചികിത്സാ കമ്മിറ്റി അറിയിച്ചു

## Article Content

കാട്ടികുളം: രക്താർബുദത്തിൽ അപൂവ്വ രോഗമായ എൻ.എച്ച്.എൽ രോഗത്താൽ ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിയുന്ന കാട്ടികുളം സ്വദേശിനിയായ അനു വി ജോർജിന്റെ ചികിത്സാർത്ഥം നാട്ടുകാർ ചികിത്സാ സഹായ കമ്മിറ്റി രൂപീകരിച്ച് പ്രവർത്തനമാരംഭിച്ചതായി ചികിത്സാ സഹായ കമ്മിറ്റി വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഉദാരമതികളുടെ സഹായം അഭ്യർത്ഥിക്കുന്നതായും ചികിത്സാ കമ്മിറ്റി അറിയിച്ചു

നേഴ്സായി ജോലി ചെയ്ത് വരുന്നതിനിടെ രണ്ടാമത്തെ പ്രസവത്തിന്റെ മൂന്ന് വർഷം മുൻപാണ് അനുവിന് രോഗലക്ഷണങ്ങൾ കണ്ടെത്തിയത്. രക്താർഭുതത്തിന്റെ അതിഗുരുതരമായ നോൺ ഫോഡ്ജ കിൻസ് ലിംഫോമ എന്ന അപൂർവ്വ രോഗമാണ് അനുവിനെ ബാധിച്ചത്. മജ്ജ മാറ്റിവെക്കൽ, റേഡിയേഷൻ, കീമോ തുടങ്ങിയവയെല്ലാം നടത്തി. കാൾ ടി സെൽ തൊറാപ്പി മാത്രമാണ് ഇനിയുള്ള ഏക പോംവഴി. അതാകട്ടെ വിദേശ രാജ്യങ്ങളിൽ മാത്രമാണ് ചികിത്സയുള്ളത്.

ഒന്നര കോടി രൂപയോളം ചികിത്സയ്ക്ക് ചിലവകും. നിലവിൽ ബാംഗ്ലൂരിൽ നാരായണ ഹൃദയാലത്തിൽ കീമോ ചെയ്ത് കൊണ്ടിരിക്കയാണ്. നിർദ്ധന കുടുംബമായ അനുവിനെ സംബന്ധിച്ച് ചികിത്സാ ചിലവ് താങ്ങാവുന്നതിലും അപ്പുറമാണ്. ഭർത്താവ് ജോർജ് ചികിത്സക്കായി അനുവിനൊപ്പമാണ്. മാതാപിതാക്കളും പത്ത് വയസിൽ താഴെയുള്ള കുഞ്ഞുങ്ങളും നാട്ടുകാരുടെ കാരുണ്യത്തിലാണ് കഴിയുന്നത്. നവംബർ 15 നുള്ളിൽ വിദേശത്തെത്തി ചികിത്സ തേടണം അതുകൊണ്ട് തന്നെ ഉദാരമതികളുടെ സഹായം തേടുന്നതായും ചികിത്സാ സഹായ കമ്മിറ്റി അഭ്യർത്ഥിച്ചു.

കാട്ടികുളം ഗ്രാമീൺ ബാങ്കിൽ 40404111000265 1FSC.KLGB 0040404 നമ്പറായി എകൗണ്ടും തുറന്നിട്ടുണ്ട് ഉദാരമതികളുടെ സഹായമാണ് ഇനി ഈകുടുംബത്തിന് ആശ്രയം. വാർത്താ സമ്മേളനത്തിൽ വാർഡ് മെമ്പർ എം.കെ.രാധാകൃഷണൻ, പി.ജി.ശ്രീജിത്ത്, കെ.വി.ബാലനാരായണൻ, ടി.സി.ജോസഫ്, എ.എം.ഹനീഫ, സതീശൻ പുളിമൂട് തുടങ്ങിയവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/76667/seeking-medical-help)