---
title: "ഹരിത ടൂറിസം സാധ്യതകളെ സംബന്ധിച്ച് ചർച്ചക്കായി കേളകത്ത് ജനകീയ യോഗം"
english_title: "People's meeting in Kelaka to discuss green tourism possibilities"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/76676/peoples-meeting-in-kelaka-to-discuss-green-tourism-possibilities"
published_at: "2022-10-26T12:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6358d9af18e60_Picsart_22-10-26_12-18-28-130.jpg"
keywords: []
---

# ഹരിത ടൂറിസം സാധ്യതകളെ സംബന്ധിച്ച് ചർച്ചക്കായി കേളകത്ത് ജനകീയ യോഗം

> **Lead Summary:** **കേളകം**: ഗ്രാമപഞ്ചായത്തിന്റെ സുവർണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഹരിത ടൂറിസവുമായി ബന്ധപ്പെട്ട് സെപ്റ്റംബർ 27ന് കേളകത്ത് വെച്ച് നടത്തിയ ജില്ലാതല സെമിനാറിന്റെ തുടർച്ചയായി കേളകം പഞ്ചായത്തിന്റെ ഹരിത ടൂറിസം സാധ്യതകളെ സംബന്ധിച്ച് ചർച്ച ചെയ്യുന്നതിനും ഭാവി പ്രവർത്തനങ്ങൾ പ്ലാൻ ചെയ്യുന്നതിനുമായി ഈ രംഗത്ത് താല്പര്യമുള്ളവരുടെ യോഗം കേളകം ക്ഷീരസംഘം ഹാളിൽ നടത്തി.

## Article Content

**കേളകം**: ഗ്രാമപഞ്ചായത്തിന്റെ സുവർണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഹരിത ടൂറിസവുമായി ബന്ധപ്പെട്ട് സെപ്റ്റംബർ 27ന് കേളകത്ത് വെച്ച് നടത്തിയ ജില്ലാതല സെമിനാറിന്റെ തുടർച്ചയായി കേളകം പഞ്ചായത്തിന്റെ ഹരിത ടൂറിസം സാധ്യതകളെ സംബന്ധിച്ച് ചർച്ച ചെയ്യുന്നതിനും ഭാവി പ്രവർത്തനങ്ങൾ പ്ലാൻ ചെയ്യുന്നതിനുമായി ഈ രംഗത്ത് താല്പര്യമുള്ളവരുടെ യോഗം കേളകം ക്ഷീരസംഘം ഹാളിൽ നടത്തി.

പഞ്ചായത്ത് പ്രസിഡണ്ട് സി.ടി.അനീഷ് അദ്യക്ഷത വഹിച്ചു.ഹരിത കേരള മിഷൻ ജില്ലാ കോർഡിനേറ്റർ ഇ.കെ സോമശേഖരൻ ,ജില്ലാ ടൂറിസം ഇൻഫർമേഷൻ ഓഫീസർ ,പഞ്ചായത്ത് വൈസ് പ്രസിഡണ്ട് തങ്കമ്മ മേലേക്കുറ്റ് എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/76676/peoples-meeting-in-kelaka-to-discuss-green-tourism-possibilities)