---
title: "കണ്ണൂരിൽ ഊരാച്ചേരി ഗുരുനാഥന്മാരുടെ സ്മരണയിൽ ശില്പശാല സംഘടിപ്പിച്ചു"
english_title: "A workshop was organized in Kannur in memory of Uracherry gurunaths."
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/76744/a-workshop-was-organized-in-kannur-in-memory-of-uracherry-gurunaths"
published_at: "2022-10-26T16:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63590d7b1adc6_Picsart_22-10-26_16-05-15-987.jpg"
keywords: []
---

# കണ്ണൂരിൽ ഊരാച്ചേരി ഗുരുനാഥന്മാരുടെ സ്മരണയിൽ ശില്പശാല സംഘടിപ്പിച്ചു

> **Lead Summary:** **കണ്ണൂർ : **മലയാള ഭാഷാ ചരിത്രത്തിൽ സവിശേഷ സ്ഥാനത്തിന് അർഹരായ ഊരാച്ചേരി ഗുരുനാഥന്മാരുടെ സ്മരണയിൽ ശില്പശാല സംഘടിപ്പിച്ചു. ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ്, ഊരാചേരി ഗുരുനാഥൻമാരുടെ സ്മാരകസമിതി, ഊരാച്ചേരി ഗുരുനാഥന്മാർ സ്മാരക ഗ്രന്ഥാലയം എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് ചൊക്ലി ഗ്രാമപഞ്ചായത്ത് ഹാളിൽ ശില്പശാല നടന്നത്. മടപ്പള്ളി ഗവ.കോളേജ് മലയാള വിഭാഗം അസി പ്രൊഫസർ എ പി ശശിധരൻ ശില്പശാല ഉദ്ഘാടനം ചെയ്തു. ചൊക്ലി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി കെ രമ്യ അധ്യക്ഷയായി.

## Article Content

**കണ്ണൂർ : **മലയാള ഭാഷാ ചരിത്രത്തിൽ സവിശേഷ സ്ഥാനത്തിന് അർഹരായ ഊരാച്ചേരി ഗുരുനാഥന്മാരുടെ സ്മരണയിൽ ശില്പശാല സംഘടിപ്പിച്ചു. ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ്, ഊരാചേരി ഗുരുനാഥൻമാരുടെ സ്മാരകസമിതി, ഊരാച്ചേരി ഗുരുനാഥന്മാർ സ്മാരക ഗ്രന്ഥാലയം എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് ചൊക്ലി ഗ്രാമപഞ്ചായത്ത് ഹാളിൽ ശില്പശാല നടന്നത്. മടപ്പള്ളി ഗവ.കോളേജ് മലയാള വിഭാഗം അസി പ്രൊഫസർ എ പി ശശിധരൻ ശില്പശാല ഉദ്ഘാടനം ചെയ്തു. ചൊക്ലി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി കെ രമ്യ അധ്യക്ഷയായി.

ഊരാച്ചേരി ഗുരുനാഥന്മാർ ജീവിതവും ചരിത്രവും,  ഊരാച്ചേരി ഗുരുനാഥന്മാർ ചരിത്രരേഖകളിൽ,  ഊരാച്ചേരി ഗുരുനാഥന്മാരും കേരളീയ ഗുരുകുല പാരമ്പര്യവും,  ഊരാച്ചേരി ഗുരുനാഥന്മാരും നവോത്ഥാനവും, ഊരാച്ചേരി ഗുരുനാഥൻമാരുടെ പേരിലുള്ള നിർദിഷ്ട മ്യൂസിയവും പഠന ഗവേഷണ കേന്ദ്രവും സാങ്കേതിക സാധ്യതകൾ എന്നീ വിഷയങ്ങളിൽ മൂന്നു സെഷനുകളിലായി ആയിട്ടാണ് ശില്പശാല നടന്നത് മലയാള സർവകലാശാല പ്രൊഫസർ ഡോക്ടർ കെ എം ഭരതൻ, കവിയൂർ രാജഗോപാലൻ പി പി സനൂജ, കൊയിലാണ്ടി ഗവൺമെൻറ് കോളേജ് ചരിത്രവിഭാഗം അധ്യാപകൻ ഡോക്ടർ ശ്രീജിത്ത്, ഗവൺമെൻറ് ബ്രണ്ണൻ കോളേജ് അസിസ്റ്റൻഡ് പ്രൊഫസർ ഡോക്ടർ കെ വി മഞ്ജുള, കേരള മ്യൂസിയം എക്സിക്യൂട്ടീവ് ഡയറക്ടർ ആർ ചന്ദ്രൻ പിള്ള എന്നിവർ വിവിധ സെഷനുകൾ കൈകാര്യം ചെയ്തു.

തുടർന്ന് ചർച്ചയും ക്രോഡീകരണവും നടന്നു ഐ എൻ പി ആർ ഡി മേഖലാ ഡെപ്യൂട്ടി ഡയറക്ടർ പി സി സുരേഷ് കുമാർ സ്വാഗതവും ജില്ലാ ഇൻഫർമേഷൻ ഓഫീസർ ഇ കെ പത്മനാഭൻ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/76744/a-workshop-was-organized-in-kannur-in-memory-of-uracherry-gurunaths)