---
title: "പയ്യന്നൂർ രാമന്തളിയിൽ കോൽക്കളി-ചരടുകുത്തിക്കളി അരങ്ങേറ്റം നടന്നു"
english_title: "Kolkali-Charadukutikali debuted at Payyannur Ramantali "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/76748/kolkali-charadukutikali-debuted-at-payyannur-ramantali"
published_at: "2022-10-26T16:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/635911357c260_Picsart_22-10-26_16-17-25-057.jpg"
keywords: []
---

# പയ്യന്നൂർ രാമന്തളിയിൽ കോൽക്കളി-ചരടുകുത്തിക്കളി അരങ്ങേറ്റം നടന്നു

> **Lead Summary:** **പയ്യന്നൂർ : **രാമന്തളിയിൽ കോൽക്കളി-ചരടുകുത്തിക്കളി അരങ്ങേറ്റം നടന്നു. രാമന്തളി മഹാത്മാ വനിതാവേദിയുടെ നേതൃത്വത്തിൽ പരീശീലനം നടത്തി വനിതകളുടെ കോൽക്കളി-ചരടുകുത്തിക്കളിയുടെ അരങ്ങേറ്റം നടത്തി.

## Article Content

**പയ്യന്നൂർ : **രാമന്തളിയിൽ കോൽക്കളി-ചരടുകുത്തിക്കളി അരങ്ങേറ്റം നടന്നു. രാമന്തളി മഹാത്മാ വനിതാവേദിയുടെ നേതൃത്വത്തിൽ പരീശീലനം നടത്തി വനിതകളുടെ കോൽക്കളി-ചരടുകുത്തിക്കളിയുടെ അരങ്ങേറ്റം നടത്തി.

ഇതോടനുബന്ധിച്ചുള്ള സാംസ്കാരിക സമ്മേളനം കോർപ്പറേഷൻ മേയർ ടി.ഒ. മോഹനൻ ഉദ്ഘാടനം ചെയ്തു. കേരള ക്ഷേത്രകലാ അക്കാദമി സെക്രട്ടറി കൃഷ്ണൻ നടുവലത്ത് മുഖ്യാതിഥിയായി. രാമന്തളി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ടി. ഗോവിന്ദൻ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗം കെ.പി. ദിനേശൻ, കെ.എം. തമ്പാൻ, പി.പി. നാരായണി, വി.വി. ഉണ്ണികൃഷ്ണൻ, കെ.പി. സരിത എന്നിവർ സംസാരിച്ചു.

കേരള ഫോക്‌ലോർ അക്കാദമി അവാർഡ് ജേതാവ് കെ.പി. ബാബുരാജിന്റെ ശിക്ഷണത്തിലാണ് കോൽക്കളി പരിശീലനം നടത്തിയത്. കെ.വി. ഭാർഗവൻ, എ.വി. പ്രേമൻ, ഭരത് ഡി പൊതുവാൾ, കെ.പി. സന്തോഷ് എന്നിവരും പരിശീലനത്തിന് നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/76748/kolkali-charadukutikali-debuted-at-payyannur-ramantali)