---
title: "കണ്ണൂരിൽ പ്രസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു"
english_title: "A press club was organized in Kannur. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/76752/a-press-club-was-organized-in-kannur"
published_at: "2022-10-26T16:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/635913eb69a41_Picsart_22-10-26_16-25-36-177.jpg"
keywords: []
---

# കണ്ണൂരിൽ പ്രസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു

> **Lead Summary:** **കണ്ണൂര്‍ : **പ്രസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ താവക്കര നൂര്‍ മലബാര്‍ കണ്ണാശുപത്രിയുടെ സഹകരണത്തോടെ മാധ്യമ പ്രവര്‍ത്തകര്‍ക്കായി സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു പ്രസ് ക്ലബ് ഹാളിൽ നടന്ന പരിപാടി മേയര്‍ ടി.ഒ മോഹനന്‍ ഉദ്ഘാടനം ചെയ്തു.

## Article Content

**കണ്ണൂര്‍ : **പ്രസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ താവക്കര നൂര്‍ മലബാര്‍ കണ്ണാശുപത്രിയുടെ സഹകരണത്തോടെ മാധ്യമ പ്രവര്‍ത്തകര്‍ക്കായി സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു പ്രസ് ക്ലബ് ഹാളിൽ നടന്ന പരിപാടി മേയര്‍ ടി.ഒ മോഹനന്‍ ഉദ്ഘാടനം ചെയ്തു.

എല്ലാം കാണ്ടാൽ മാത്രമേ വസ്തുനിഷ്ഠമായ കാര്യങ്ങൾ കണ്ടെത്തനാകു എന്ന് മേയർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു കൊണ്ട് പറഞ്ഞു. വേൾഡ് സൈറ്റ് ഡേയോട് അനുബന്ധിച്ചാണ് ഒഫ്താല്‍മോളജിസ്റ്റ്, ഒപ്‌ടോമെട്രിസ്റ്റ്- കണ്ണട വിഭാഗം എന്നിവര്‍ ഉള്‍പ്പെട്ട പരിശോധന സംഘത്തിന്റെ സേവനം ക്യാമ്പില്‍ സൗജന്യമായി ലഭിച്ചത്. പ്രാഥമിക നേത്ര പരിശോധന, ഡോക്ടറുടെ പരിശോധന, രോഗാവസ്ഥയെപ്പറ്റിയും തുടര്‍ചികിത്സ ആവശ്യമെങ്കില്‍ അതിനെപ്പറ്റിയുമുള്ള ബോധവല്‍ക്കരണം, പ്രിവിലേജ് കാര്‍ഡ് വിതരണം എന്നിവ ക്യാമ്പിൽ നടന്നു. നൂർ ഹോസ്പിറ്റൽ മെഡിക്കൽ ഡയറക്ടർ സയ്യിദ് ഹാഷിമിൽ നിന്ന് മെഡിക്കൽ കമ്മിറ്റി അംഗം എ കെ ഹാരിസ് പ്രിവിലേജ് കാർഡ് ഏറ്റുവാങ്ങി.

രാവിലെ 10 മണിമുതൽ വൈകിട്ട് 4:30 വരെയായിരുന്നു ക്യാമ്പ് നടന്നത്. പ്രസ്സ് ക്ലബ്‌ പ്രസിഡന്റ്‌ സിജി ഉലഹന്നാൻ അധ്യക്ഷനായി. നൂർ മലബാർ ഹോസ്പിറ്റൽ മാനേജർ കെ പി ചന്ദ്രൻ ക്യാമ്പിനെ പറ്റി വിശദീകരിച്ചു.ഹോസ്പിറ്റൽ മാനേജിങ് ഡയറക്ടർ സയ്യിദ് ഉമൈർ, സബീന പത്മൻ,കബീർ കണ്ണാടിപറമ്പ് തുടങ്ങിയവർ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/76752/a-press-club-was-organized-in-kannur)