---
title: "നെടുങ്ങോം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ ലഹരി വിരുദ്ധ ക്യാമ്പയിൻ സംഘടിപ്പിച്ചു"
english_title: "Nedungom government HSS"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/76763/nedungom-government-hss"
published_at: "2022-10-26T17:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63591d9f0821d_Picsart_22-10-26_17-09-56-998.jpg"
keywords: []
---

# നെടുങ്ങോം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ ലഹരി വിരുദ്ധ ക്യാമ്പയിൻ സംഘടിപ്പിച്ചു

> **Lead Summary:** **ശ്രീകണ്ഠപുരം : **നെടുങ്ങോം ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍, സ്റ്റുഡന്റ് പോലീസ് , കൗണ്‍സിലിങ്ങ് സെല്‍. എക്‌സൈസ്, പോലീസ് എന്നിവയുടെ സഹകരണത്തോടെ ലഹരി വിരുദ്ധ ക്യാമ്പയിന്‍ സംഘടിപ്പിച്ചു.

## Article Content

**ശ്രീകണ്ഠപുരം : **നെടുങ്ങോം ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍, സ്റ്റുഡന്റ് പോലീസ് , കൗണ്‍സിലിങ്ങ് സെല്‍. എക്‌സൈസ്, പോലീസ് എന്നിവയുടെ സഹകരണത്തോടെ ലഹരി വിരുദ്ധ ക്യാമ്പയിന്‍ സംഘടിപ്പിച്ചു.

സൈക്കിള്‍ റാലി, തെരുവ് നാടകം, നൃത്ത ശില്‍പ്പം എന്നിവയെല്ലാം ക്യാമ്പയിന്റെ ഭാഗമായി സംഘടിപ്പിച്ചു. സ്‌കൂള്‍ അങ്കണത്തില്‍ നിന്നും സൈക്കിള്‍ റാലിയായാണ് ശ്രീകണ്ഠാപുരത്തേക്ക് വിദ്ധ്യാര്‍ത്ഥികള്‍ എത്തിച്ചേര്‍ന്നത്. തുടര്‍ന്ന് ബസ്റ്റാന്റില്‍ വിവിധ കലാപരിപാടികളും അരങ്ങേറി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/76763/nedungom-government-hss)