---
title: "നവംബർ 14ന് ശിശുദിന റാലി കണ്ണൂരിൽ"
english_title: "Children's Day Rally in Kannur on November 14"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/76772/childrens-day-rally-in-kannur-on-november-14"
published_at: "2022-10-26T18:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63592d6036cd2_images_(1).jpeg"
keywords: []
---

# നവംബർ 14ന് ശിശുദിന റാലി കണ്ണൂരിൽ

> **Lead Summary:** **കണ്ണൂർ**: നവംബർ 14ന് ശിശുദിനാചരണത്തിന്റെ ഭാഗമായി കണ്ണൂർ നഗരത്തിൽ ശിശുദിന റാലി നടത്തും. രാവിലെ 8.30ന് പോലീസ് പരേഡ് ഗ്രൗണ്ടിൽനിന്ന് തുടങ്ങി നഗരം ചുറ്റി ഗവ. മുനിസിപ്പൽ എച്ച്എസ്എസിൽ സമാപിക്കും. കുട്ടികളുടെ പ്രസിഡൻറ്, പ്രധാനമന്ത്രി, സ്പീക്കർ എന്നിവർ തുറന്ന ജീപ്പിൽ റാലിയിൽ അണിനിരക്കും. ഇതിന് മുന്നോടിയായി നവംബർ അഞ്ചിന് കഥ, കവിത, ഉപന്യാസം, പ്രസംഗം എന്നിവയിൽ ജില്ലാതല മത്സരം കണ്ണൂരിൽ നടത്തും. ജില്ലാ ശിശുക്ഷേമ സമിതിയുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്.

## Article Content

**കണ്ണൂർ**: നവംബർ 14ന് ശിശുദിനാചരണത്തിന്റെ ഭാഗമായി കണ്ണൂർ നഗരത്തിൽ ശിശുദിന റാലി നടത്തും. രാവിലെ 8.30ന് പോലീസ് പരേഡ് ഗ്രൗണ്ടിൽനിന്ന് തുടങ്ങി നഗരം ചുറ്റി ഗവ. മുനിസിപ്പൽ എച്ച്എസ്എസിൽ സമാപിക്കും. കുട്ടികളുടെ പ്രസിഡൻറ്, പ്രധാനമന്ത്രി, സ്പീക്കർ എന്നിവർ തുറന്ന ജീപ്പിൽ റാലിയിൽ അണിനിരക്കും. ഇതിന് മുന്നോടിയായി നവംബർ അഞ്ചിന് കഥ, കവിത, ഉപന്യാസം, പ്രസംഗം എന്നിവയിൽ ജില്ലാതല മത്സരം കണ്ണൂരിൽ നടത്തും. ജില്ലാ ശിശുക്ഷേമ സമിതിയുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്.

ഇതുസംബന്ധിച്ച് കലക്ടറേറ്റിൽ ചേർന്ന യോഗത്തിൽ എഡിഎം കെ കെ ദിവാകരൻ അധ്യക്ഷനായി. സംസ്ഥാന ശിശുക്ഷേമ സമിതി വൈസ് പ്രസിഡൻറ് അഴീക്കോടൻ ചന്ദ്രൻ, ജില്ലാ ശിശുക്ഷേമ സമിതി സെക്രട്ടറി പി സുമേശൻ, വൈസ് പ്രസിഡൻറ് മൊടപ്പത്തി നാരായണൻ, വിവിധ വകുപ്പുദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/76772/childrens-day-rally-in-kannur-on-november-14)