---
title: "ഹരിതമിത്രം ആപ്പ്; കണിച്ചാറിൽ സർവ്വേ പൂർത്തീകരിച്ചു"
english_title: "Green Friendly App; Survey completed in Kanichar "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/76781/green-friendly-app-survey-completed-in-kanichar"
published_at: "2022-10-26T18:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63593631c1560_InShot_20221026_185835441.jpg"
keywords: []
---

# ഹരിതമിത്രം ആപ്പ്; കണിച്ചാറിൽ സർവ്വേ പൂർത്തീകരിച്ചു

> **Lead Summary:** **കണിച്ചാർ**:ശുചിത്വ മാലിന്യ സംസ്കരണ സംവിധാനം ഡിജിറ്റൽ രൂപത്തിൽ പ്രവർത്തിക്കുന്നതിനായി കെൽട്രോൺ നിർമ്മിച്ച ഹരിതമിത്രം ആപ്പ് സർവ്വേ കണിച്ചാർ പഞ്ചായത്തിൽ പൂർത്തിയായി.

## Article Content

**കണിച്ചാർ**:ശുചിത്വ മാലിന്യ സംസ്കരണ സംവിധാനം ഡിജിറ്റൽ രൂപത്തിൽ പ്രവർത്തിക്കുന്നതിനായി കെൽട്രോൺ നിർമ്മിച്ച ഹരിതമിത്രം ആപ്പ് സർവ്വേ കണിച്ചാർ പഞ്ചായത്തിൽ പൂർത്തിയായി.

പഞ്ചായത്ത് ഹാളിൽ പ്രസിഡന്റ് ആന്റണി സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. ജോജൻ എടതാഴെ അധ്യക്ഷനായി. ഹരിതകേരള മിഷൻ ജില്ലാ കോർഡിനേറ്റർ ഇ കെ സോമശേഖരൻ പദ്ധതി വിശദീകരണം നടത്തി.

>  ഹരിതകർമ്മസേനയേയും ഓക്സിലറി ഗ്രൂപ്പ്‌ അംഗങ്ങളെയും ഉപയോഗിച്ചു പഞ്ചായത്തിലെ 4074 വീടുകളും 256 സ്ഥാപനങ്ങളും സർവ്വെ ചെയ്ത് ക്യു ആർ കോഡ് പതിപ്പിച്ചു. നവംബർ മുതൽ "ഹരിതമിത്രം ആപ്പ്" വഴിയുള്ള പാഴ് വസ്തു ശേഖരണ പ്രവർത്തനം പഞ്ചായത്തിൽ പ്രാബല്യത്തിൽ വരും.

 നവകേരളം കെട്ടിപടുകുന്നതിൽ ഏറ്റവും വലിയ വെല്ലുവിളിയാണ് ശുചിത്വ മാലിന്യ സംസ്ക്കരണ പ്രവർത്തനം. കേരളത്തിലെ 350 തദ്ദേശ സ്ഥാപങ്ങളിലാണ് ഈ പ്രവൃത്തികൾ ആദ്യ ഘട്ടത്തിൽ ഡിജിറ്റൽ രൂപത്തിലേക്ക് മാറുക.

 പേരാവൂർ ബ്ലോക്കിലെ അഞ്ചു പഞ്ചായത്തുകളിൽ പദ്ധതിയുടെ സർവ്വേ നടന്നു വരുന്നു. കേളകം, മാലൂർ എന്നിവിടങ്ങളിൽ സർവ്വേ പൂർത്തിയായി.ജില്ലയിൽ 33 തദ്ദേശ സ്ഥാപനങ്ങളിലാണ് ആദ്യ ഘട്ടത്തിൽ ഡിജിറ്റൽ സംവിധാനം നടപ്പിലാക്കുക.

പഞ്ചായത്ത് സെക്രട്ടറി കെ പ്രദീപൻ, ലിസമ്മ മംഗലത്തിൽ, നിഷാദ് മണത്തണ, അബിൻ ആന്റണി തുടങ്ങിയവർ സംസാരിച്ചു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/76781/green-friendly-app-survey-completed-in-kanichar)