---
title: "പതിനൊന്നുകാരനെ പീഡിപ്പിച്ച സംഭവത്തിൽ മദ്രസ അധ്യാപകൻ പോക്സോ കേസില്‍ അറസ്റ്റിൽ "
english_title: "Poco case"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/76838/poco-case"
published_at: "2022-10-27T05:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6359c5fc80613_Screenshot_20221027-051053.png"
keywords: []
---

# പതിനൊന്നുകാരനെ പീഡിപ്പിച്ച സംഭവത്തിൽ മദ്രസ അധ്യാപകൻ പോക്സോ കേസില്‍ അറസ്റ്റിൽ 

> **Lead Summary:** **കോഴിക്കോട്: **മുക്കം മണാശ്ശേരിയില്‍ പോക്സോ കേസില്‍ മദ്രസാ അധ്യാപകന്‍ അറസ്റ്റില്‍. കാരശ്ശേരി സ്വദേശി കൊന്നാലത്ത് മുബഷീര്‍ ആണ് അറസ്റ്റിലായത്. പതിനൊന്നു വയസുകാരനെ മദ്രസയില്‍ വെച്ച് പീഡിപ്പിച്ചെന്ന കേസിലാണ് അറസ്റ്റ്.

## Article Content

**കോഴിക്കോട്: **മുക്കം മണാശ്ശേരിയില്‍ പോക്സോ കേസില്‍ മദ്രസാ അധ്യാപകന്‍ അറസ്റ്റില്‍. കാരശ്ശേരി സ്വദേശി കൊന്നാലത്ത് മുബഷീര്‍ ആണ് അറസ്റ്റിലായത്. പതിനൊന്നു വയസുകാരനെ മദ്രസയില്‍ വെച്ച് പീഡിപ്പിച്ചെന്ന കേസിലാണ് അറസ്റ്റ്.

 പെരുമാറ്റത്തില്‍ അസ്വാഭാവികത തോന്നിയ കുട്ടിയെ രക്ഷിതാക്കള്‍ കൗണ്‍സിലിംഗിന് വിധേയമാക്കിയപ്പോഴാണ് പീഡന വിവരം അറിയുന്നത്. പീഡിപ്പിച്ച വിവരം പുറത്തു പറയാതിരിക്കാന്‍ മുബഷീര്‍ ഭീഷണിപ്പെടുത്തിയതായും കുട്ടി പറഞ്ഞു. ഇതിനു പിന്നാലെ രക്ഷിതാക്കള്‍ മുക്കം പോലീസില്‍ പരാതി നല്‍കുകയായിരുന്നു. കഴിഞ്ഞ ജനുവരിയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. മുക്കം പോലീസ് ചൊവ്വാഴ്ച രാത്രിയോടെയാണ് പ്രതിയെ വീട്ടില്‍ നിന്നും അറസ്റ്റ് ചെയ്തത്. മുക്കം എസ്.ഐ. ജിതേഷ്. എ.എസ്.ഐ. ജോയി തോമസ്, എസ്.സി.പി.ഒമാരായ ഷറഫുദ്ദീന്‍, അബ്ദുല്‍ റഷീദ്, മുംതാസ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/76838/poco-case)