---
title: "ഉത്തര മലബാറില്‍ കൂടുതല്‍ കോളജും കോഴ്സും അനുവദിക്കും: മന്ത്രി ആര്‍. ബിന്ദു"
english_title: "Rbindhu"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/76841/rbindhu"
published_at: "2022-10-27T05:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6359cc07c3ea1_Screenshot_20221027-053615.png"
keywords: []
---

# ഉത്തര മലബാറില്‍ കൂടുതല്‍ കോളജും കോഴ്സും അനുവദിക്കും: മന്ത്രി ആര്‍. ബിന്ദു

> **Lead Summary:** **തിരുവനന്തപുരം: **ഉന്നത വിദ്യാഭ്യാസ മേഖലയില്‍ വിദ്യാര്‍ഥികളുടെ എന്‍റോള്‍മെന്‍റ് (ജി.ഇ.ആര്‍) 38 ശതമാനത്തില്‍ നിന്ന് 75 ശതമാനമാക്കി ഉയര്‍ത്തുമെന്നും ഇതിനായി ഉന്നത വിദ്യാഭ്യാസ സൗകര്യത്തില്‍ കുറവുള്ള ഉത്തരമലബാറില്‍ കൂടുതല്‍ കോളജുകളും കോഴ്സുകളും അനുവദിക്കുമെന്നും ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ.ആര്‍. ബിന്ദു.

## Article Content

**തിരുവനന്തപുരം: **ഉന്നത വിദ്യാഭ്യാസ മേഖലയില്‍ വിദ്യാര്‍ഥികളുടെ എന്‍റോള്‍മെന്‍റ് (ജി.ഇ.ആര്‍) 38 ശതമാനത്തില്‍ നിന്ന് 75 ശതമാനമാക്കി ഉയര്‍ത്തുമെന്നും ഇതിനായി ഉന്നത വിദ്യാഭ്യാസ സൗകര്യത്തില്‍ കുറവുള്ള ഉത്തരമലബാറില്‍ കൂടുതല്‍ കോളജുകളും കോഴ്സുകളും അനുവദിക്കുമെന്നും ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ.ആര്‍. ബിന്ദു.

ഉന്നത വിദ്യാഭ്യാസ മേഖലയിലെ പരിഷ്കരണം സംബന്ധിച്ച കൊളോക്കിയത്തില്‍ സമാപന പ്രസംഗം നടത്തുകയായിരുന്നു മന്ത്രി. പുതുതലമുറ കോഴ്സുകള്‍ അനുവദിക്കുന്നതിനൊപ്പം നിലവിലെ കോഴ്സുകള്‍ക്ക് സീറ്റ് കൂട്ടും. അന്തസ്സുറ്റ വിദ്യാര്‍ഥി ജീവിതം ഉറപ്പുവരുത്താന്‍ വിദ്യാര്‍ഥി അവകാശ പത്രിക പ്രസിദ്ധീകരിക്കും. അധ്യയന വര്‍ഷാരംഭത്തില്‍ തന്നെ ഇത് പ്രസിദ്ധീകരിക്കും.

അടുത്ത വര്‍ഷം ആരംഭിക്കാന്‍ ലക്ഷ്യമിടുന്ന നാലുവര്‍ഷ ബിരുദ കോഴ്സില്‍ അവസാന വര്‍ഷത്തില്‍ ഇന്‍ഡസ്ട്രി ഇന്‍റേണ്‍ഷിപ്, ഗവേഷണാധിഷ്ഠിത പ്രവര്‍ത്തനം എന്നിവക്ക് പ്രാധാന്യം നല്‍കും. കേന്ദ്ര, സംസ്ഥാന സര്‍ക്കാര്‍ ഏജന്‍സികള്‍ നടത്തുന്ന നൈപുണി കോഴ്സ് പൂര്‍ത്തിയാക്കുന്നവര്‍ക്ക് ബിരുദ കോഴ്സില്‍ നിശ്ചിത ക്രെഡിറ്റ് അനുവദിക്കും. 50 കോളജുകളില്‍ പത്ത് നൂതന കോഴ്സ് തുടങ്ങുമെന്നും മന്ത്രി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/76841/rbindhu)