---
title: "നാലാം ക്ലാസ് വിദ്യാര്‍ഥി കുഴഞ്ഞുവീണ് മരിച്ചു"
english_title: "The fourth class student collapsed and died"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/76842/the-fourth-class-student-collapsed-and-died"
published_at: "2022-10-27T05:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6359ce2599c00_n4357687841666829741654f28c84eab8615728ae3f1991322ccea6ed66b3d5e4144d2ec50306504a5edd05.jpg"
keywords: []
---

# നാലാം ക്ലാസ് വിദ്യാര്‍ഥി കുഴഞ്ഞുവീണ് മരിച്ചു

> **Lead Summary:** **കൊച്ചി:** നാലാം ക്ലാസ് വിദ്യാര്‍ഥി കുഴഞ്ഞുവീണ് മരിച്ചു. പൈമറ്റം ആറാം വാര്‍ഡ് പുത്തന്‍പുരയ്ക്കല്‍ പി കെ അജയന്റെ മകന്‍ അഭിജിത്ത് കുഴഞ്ഞുവീണ് മരിച്ചത്.

## Article Content

**കൊച്ചി:** നാലാം ക്ലാസ് വിദ്യാര്‍ഥി കുഴഞ്ഞുവീണ് മരിച്ചു. പൈമറ്റം ആറാം വാര്‍ഡ് പുത്തന്‍പുരയ്ക്കല്‍ പി കെ അജയന്റെ മകന്‍ അഭിജിത്ത് കുഴഞ്ഞുവീണ് മരിച്ചത്.

പൈമറ്റം ഗവണ്‍മെന്റ് യുപി സ്കൂള്‍ നാലാം ക്ലാസ് വിദ്യാര്‍ഥിയാണ്. സ്കൂള്‍ വിട്ട് വീട്ടിലെത്തിയ ശേഷം കനത്ത തലവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഉടന്‍ കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു. ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചതായി ഡോക്ടര്‍മാര്‍ അറിയിക്കുകയായിരുന്നു. കുട്ടിക്ക് മറ്റ് ആരോഗ്യപ്രശ്നങ്ങള്‍ ഇല്ലായിരുന്നുവെന്നാണ് ബന്ധുക്കള്‍ പറയുന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/76842/the-fourth-class-student-collapsed-and-died)