---
title: "പ്രിയ വര്‍ഗീസിന് യോഗ്യതയുണ്ടെന്ന് കണ്ണൂര്‍ യൂണിവേഴ്‌സിറ്റി "
english_title: "Priyavargheese"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/76843/priyavargheese"
published_at: "2022-10-27T05:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6359cffe798f8_n4357996341666830137102e7006f00de09cc94f269e7754f2a03624dc04360a3afda9b53a28698a8f38d41.jpg"
keywords: []
---

# പ്രിയ വര്‍ഗീസിന് യോഗ്യതയുണ്ടെന്ന് കണ്ണൂര്‍ യൂണിവേഴ്‌സിറ്റി 

> **Lead Summary:** **കൊച്ചി: **അസോസിയേറ്റ് പ്രൊഫസറായി നിയമിക്കപ്പെടാന്‍ പ്രിയ വര്‍ഗീസിന് മതിയായ യോഗ്യതയില്ലെന്ന യു.ജി.സിയുടെ വാദം തള്ളി കണ്ണൂര്‍ സര്‍വകലാശാല ഹൈക്കോടതിയില്‍ മറുപടി സത്യവാങ്മൂലം നല്‍കി.

## Article Content

**കൊച്ചി: **അസോസിയേറ്റ് പ്രൊഫസറായി നിയമിക്കപ്പെടാന്‍ പ്രിയ വര്‍ഗീസിന് മതിയായ യോഗ്യതയില്ലെന്ന യു.ജി.സിയുടെ വാദം തള്ളി കണ്ണൂര്‍ സര്‍വകലാശാല ഹൈക്കോടതിയില്‍ മറുപടി സത്യവാങ്മൂലം നല്‍കി.

പ്രിയയ്ക്ക് വേണ്ടത്ര വിദ്യാഭ്യാസ യോഗ്യതയും അദ്ധ്യാപന പരിചയവുമുള്ളതായി സര്‍വകലാശാലാ രജിസ്ട്രാര്‍ ഡോ. ജോബി. കെ. ജോസാണ് കോടതിയെ അറിയിച്ചത്. മലയാളം അസോ. പ്രൊഫസര്‍ നിയമനത്തിന് തയ്യാറാക്കിയ താത്കാലിക റാങ്ക് ലിസ്റ്റില്‍ പ്രിയ വര്‍ഗീസിനാണ് ഒന്നാം റാങ്ക്. മതിയായ അദ്ധ്യാപന യോഗ്യതയില്ലാതെയാണ് പ്രിയയെ നിയമിക്കാന്‍ ഒരുങ്ങുന്നതെന്നാരോപിച്ച്‌ ലിസ്റ്റിലെ രണ്ടാം റാങ്കുകാരനായ ചങ്ങനാശേരി എസ്.ബി. കോളേജിലെ മലയാളം അദ്ധ്യാപകന്‍ ഡോ. ജോസഫ് സ്‌കറിയ നല്‍കിയ ഹര്‍ജിയിലാണ് കണ്ണൂര്‍ സര്‍വകലാശാലയുടെ സത്യവാങ്മൂലം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/76843/priyavargheese)