---
title: "സി പിഐഎം ബ്രാഞ്ച് ഓഫീസിന് വേണ്ടി നിർമ്മിച്ച ഇ എം എസ് മന്ദിരം ഉദ്ഘാടനം ചെയ്തു"
english_title: "EMS building constructed for CPIM branch office was inaugurated"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/76927/ems-building-constructed-for-cpim-branch-office-was-inaugurated"
published_at: "2022-10-27T13:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/635a3987d9f01_Picsart_22-10-27_13-15-46-206.jpg"
keywords: []
---

# സി പിഐഎം ബ്രാഞ്ച് ഓഫീസിന് വേണ്ടി നിർമ്മിച്ച ഇ എം എസ് മന്ദിരം ഉദ്ഘാടനം ചെയ്തു

> **Lead Summary:** സി പിഐഎം കോട്ടയിൽ നോർത്ത്,സൗത്ത് ബ്രാഞ്ച് ഓഫീസിന് വേണ്ടി നിർമ്മിച്ച ഇ എം എസ് മന്ദിരം എം സ്വരാജ് ഉദ്ഘാടനം ചെയ്തു ഗവര്‍ണര്‍ കേരളത്തെ വെല്ലുവിളിക്കുകയാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റംഗം എം സ്വരാജ്. ജനാധിപത്യത്തോട് ബഹുമാനമില്ലാത്ത ഗവര്‍ണര്‍ ആര്‍എസ്എസിന്റെ അടിമയാണ്.

## Article Content

സി പിഐഎം കോട്ടയിൽ നോർത്ത്,സൗത്ത് ബ്രാഞ്ച് ഓഫീസിന് വേണ്ടി നിർമ്മിച്ച ഇ എം എസ് മന്ദിരം എം സ്വരാജ് ഉദ്ഘാടനം ചെയ്തു ഗവര്‍ണര്‍ കേരളത്തെ വെല്ലുവിളിക്കുകയാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റംഗം എം സ്വരാജ്. ജനാധിപത്യത്തോട് ബഹുമാനമില്ലാത്ത ഗവര്‍ണര്‍ ആര്‍എസ്എസിന്റെ അടിമയാണ്.

അസഹിഷ്ണുതയുടെ ആള്‍രൂപമാണ് ആരിഫ് മുഹമ്മദ് ഖാന്‍ എന്നും എം സ്വരാജ് പറഞ്ഞു. കണ്ണൂർ ജില്ലയിലെ ചിറ്റാരിപ്പറമ്പിൽ കോട്ടയിൽ നോർത്ത്,സൗത്ത് ബ്രാഞ്ച് ഓഫീസിന് വേണ്ടി നിർമ്മിച്ച ഇ എം എസ് മന്ദിരം ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു സ്വരാജ് .ഗവര്‍ണറുടെ പ്രവൃത്തികള്‍ കേരളത്തോടുള്ള വെല്ലുവിളിയാണ്.

തരംതാണ ഏകാധിപത്യ പ്രവണതയാണ് ഗവര്‍ണര്‍ക്കുള്ളത്. ഇതിനെതിരെ കേരളം ശക്തമായി തന്നെ പ്രതിഷേധിക്കും.ശുദ്ധവിവരക്കേടിന്റെ ആള്‍ രൂപമായി ആരിഫ് മുഹമ്മദ് ഖാന്‍ മാറുകയാണ്. കേരളത്തെ അപമാനിക്കുകയാണ് അദ്ദേഹത്തിന്റെ പ്രധാന തൊഴില്‍,മലയാളികളുടെ പ്രീതി നഷ്ടപ്പെട്ട ഗവര്‍ണര്‍ രാജിവയ്ക്കണമെന്നും എം സ്വരാജ് പറഞ്ഞു. ചടങ്ങിൽ കൂത്തുപറമ്പ് ഏരിയ സെക്രട്ടറി ടി ബാലൻ അധ്യക്ഷനായി.

ജില്ല സെക്രട്ടറിയേറ്റ് അംഗം എം സുരേന്ദ്രൻ ഇ എംഎസിൻറെ ഫോട്ടോ അനാഛാദനം ചെയ്തു. കെ നിഷയുടെയും കൊഴുക്ക രാഘവൻ്റെയും ഫോട്ടോ അനാഛാദനം ജില്ലാ കമ്മിറ്റി അംഗം കെ ധനഞ്ജയൻ നിർവഹിച്ചു.ടി പവിത്രൻ,ഷാജി കരിപ്പായി,വി ബാലൻ,പി ജീനീഷ്,അജിത,സി സൈജി,സി പ്രേമരാജൻ കെ ബാബു തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/76927/ems-building-constructed-for-cpim-branch-office-was-inaugurated)