---
title: "10,288 കോടി രൂപയുടെ പുതിയ പ്രീമിയം സമാഹരിച്ച് എസ്ബിഐ ലൈഫ് ഇന്‍ഷൂറന്‍സ്  "
english_title: "SBI Life Insurance raises new premium to Rs 10,288 crore"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/7693/sbi-life-insurance-raises-new-premium-to-rs-10288-crore"
published_at: "2021-10-28T16:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/617a8851dc36f_DQ.jpg"
keywords: []
---

# 10,288 കോടി രൂപയുടെ പുതിയ പ്രീമിയം സമാഹരിച്ച് എസ്ബിഐ ലൈഫ് ഇന്‍ഷൂറന്‍സ്  

> **Lead Summary:** കൊച്ചി: രാജ്യത്തെ മുന്‍നിര ലൈഫ് ഇന്‍ഷൂറന്‍സ് കമ്പനികളിലൊന്നായ എസ്ബിഐ ലൈഫ് ഇന്‍ഷൂറന്‍സ് 2021 സെപ്റ്റംബര്‍ 30-ന് അവസാനിച്ച കാലയളവില്‍ 10,288 കോടി രൂപയുടെ പുതിയ ബിസിനസ് പ്രീമിയം സമാഹരിച്ചു.

## Article Content

കൊച്ചി: രാജ്യത്തെ മുന്‍നിര ലൈഫ് ഇന്‍ഷൂറന്‍സ് കമ്പനികളിലൊന്നായ എസ്ബിഐ ലൈഫ് ഇന്‍ഷൂറന്‍സ് 2021 സെപ്റ്റംബര്‍ 30-ന് അവസാനിച്ച കാലയളവില്‍ 10,288 കോടി രൂപയുടെ പുതിയ ബിസിനസ് പ്രീമിയം സമാഹരിച്ചു.

2020 സെപ്റ്റംബര്‍ 30-ന് അവസാനിച്ച കാലയളവില്‍ ശേഖരിച്ച 8,998 കോടി രൂപയെ അക്ഷേിച്ച് 47 ശതമാനം കൂടുതലാണിത്. സംരക്ഷണ പോളിസികളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനെ സാധൂകരിക്കും വിധം ഈ വിഭാഗത്തിലെ പുതിയ ബിസിനസ് പ്രീമിയം 1,211 കോടി രൂപയിലെത്തിയിട്ടുണ്ട്.

മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 33 ശതമാനം വര്‍ധനവാണിത്. 2021 സെപ്റ്റംബര്‍ 30-ന് അവസാനിച്ച കാലയളവില്‍ 470 കോടി രൂപയുടെ അറ്റാദായവും എസ്ബിഐ ലൈഫ് കൈവരിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/7693/sbi-life-insurance-raises-new-premium-to-rs-10288-crore)