---
title: "ശ്രീകണ്ഠാപുരം മേരിഗിരി സ്‌കൂളിൽ ലഹരി വിരുദ്ധ ബോധവല്‍ക്കരണ ക്ലാസ്‌  നടന്നു "
english_title: "An anti-drug awareness class was held at Merigiri School"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/76948/an-anti-drug-awareness-class-was-held-at-merigiri-school"
published_at: "2022-10-27T14:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/635a4ec71dfe9_Picsart_22-10-27_13-38-18-733.jpg"
keywords: []
---

# ശ്രീകണ്ഠാപുരം മേരിഗിരി സ്‌കൂളിൽ ലഹരി വിരുദ്ധ ബോധവല്‍ക്കരണ ക്ലാസ്‌  നടന്നു 

> **Lead Summary:** ശ്രീകണ്ഠാപുരം: ഐഎംസി ഹോസ്പിറ്റല്‍ ശ്രീകണ്ഠാപുരം മേരിഗിരി സ്‌കൂള്‍ പൊടിക്കളവും സംയുക്തമായി നടത്തിയ ലഹരി വിരുദ്ധ ബോധവല്‍ക്കരണ ക്ലാസും,ആരോഗ്യ ബോധവല്‍ക്കരണ ക്ലാസും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ മേരിഗിരി സ്‌കൂളിൽ വെച്ച് ഉദ്ഘാടനം ചെയ്തു. പരിപാടിയില്‍ ഐ എം സി ജനറല്‍ മാനേജര്‍ ജോസഫ് മാത്യു സ്വാഗതം പറഞ്ഞു. മേരിഗിരി സ്‌കൂള്‍ മാനേജര്‍ ബ്രദര്‍ ബിജു എംപി അധ്യക്ഷനായി.

## Article Content

ശ്രീകണ്ഠാപുരം: ഐഎംസി ഹോസ്പിറ്റല്‍ ശ്രീകണ്ഠാപുരം മേരിഗിരി സ്‌കൂള്‍ പൊടിക്കളവും സംയുക്തമായി നടത്തിയ ലഹരി വിരുദ്ധ ബോധവല്‍ക്കരണ ക്ലാസും,ആരോഗ്യ ബോധവല്‍ക്കരണ ക്ലാസും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ മേരിഗിരി സ്‌കൂളിൽ വെച്ച് ഉദ്ഘാടനം ചെയ്തു. പരിപാടിയില്‍ ഐ എം സി ജനറല്‍ മാനേജര്‍ ജോസഫ് മാത്യു സ്വാഗതം പറഞ്ഞു. മേരിഗിരി സ്‌കൂള്‍ മാനേജര്‍ ബ്രദര്‍ ബിജു എംപി അധ്യക്ഷനായി.

ശ്രീകണ്ടാപുരം എസ് ഐ രഘുനാഥ് കെ വി ലഹരി വിരുദ്ധ ബോധവല്‍ക്കരണ ക്ലാസും , ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ മുഹമ്മദ് സയ്യിദ് ആരോഗ്യ ബോധവല്‍ക്കരണ ക്ലാസും നയിച്ചു. CRFO ആശാ ജയേഷ് , ഹെഡ് നേഴ്സ് ജെസ്സി ജോസ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു. സ്കൂൾ ലീഡർ അഭയ ചടങ്ങിന് നന്ദിയും പറഞ്ഞു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/76948/an-anti-drug-awareness-class-was-held-at-merigiri-school)