---
title: "അരുണ്‍ ഗോപിയുടെ ദിലീപ് ചിത്രം വരുന്നു; ഉദയകൃഷ്‍ണയുടെ തിരക്കഥയില്‍ 'ബാന്ദ്ര'"
english_title: "Dileep new movie update "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/76960/dileep-new-movie-update"
published_at: "2022-10-27T15:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/635a51fcc3fd8_Screenshot_2022-10-27-15-09-09-358_com.facebook.katana.jpg"
keywords: []
---

# അരുണ്‍ ഗോപിയുടെ ദിലീപ് ചിത്രം വരുന്നു; ഉദയകൃഷ്‍ണയുടെ തിരക്കഥയില്‍ 'ബാന്ദ്ര'

> **Lead Summary:** ദിലീപ് നായകനായ രാമലീലയിലൂടെ സംവിധായകനായി അരങ്ങേറിയ ആളാണ് അരുണ്‍ ഗോപി. പ്രണവ് മോഹന്‍ലാല്‍ നായകനായ ഇരുപത്തിയൊന്നാം നൂറ്റാണ്ട് ആയിരുന്നു അരുണ്‍ ഗോപിയുടെ രണ്ടാം ചിത്രം. ഇപ്പോഴിതാ തന്‍റെ അടുത്ത പ്രോജക്റ്റ് പ്രഖ്യാപിച്ചിരിക്കുകയാണ് അരുണ്‍ ഗോപി. ബാന്ദ്ര എന്നു പേരിട്ടിരിക്കുന്ന ചിത്രത്തില്‍ ദിലീപ് ആണ് നായകന്‍.

## Article Content

ദിലീപ് നായകനായ രാമലീലയിലൂടെ സംവിധായകനായി അരങ്ങേറിയ ആളാണ് അരുണ്‍ ഗോപി. പ്രണവ് മോഹന്‍ലാല്‍ നായകനായ ഇരുപത്തിയൊന്നാം നൂറ്റാണ്ട് ആയിരുന്നു അരുണ്‍ ഗോപിയുടെ രണ്ടാം ചിത്രം. ഇപ്പോഴിതാ തന്‍റെ അടുത്ത പ്രോജക്റ്റ് പ്രഖ്യാപിച്ചിരിക്കുകയാണ് അരുണ്‍ ഗോപി. ബാന്ദ്ര എന്നു പേരിട്ടിരിക്കുന്ന ചിത്രത്തില്‍ ദിലീപ് ആണ് നായകന്‍.

ദിലീപ് അവതരിപ്പിക്കുന്ന നായക കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്ന ഫസ്റ്റ് ലുക്ക് പോസ്റ്ററിനൊപ്പമാണ് പ്രോജക്റ്റ് പ്രഖ്യാപിച്ചിരിക്കുന്നത്. ദിലീപിന്‍റെ പിറന്നാള്‍ ദിനത്തിലാണ് പ്രഖ്യാപനം എത്തിയിരിക്കുന്നത്. ഇടംകൈയില്‍ എരിയുന്ന സിഗരറ്റും വലംകൈയില്‍ തോക്കുമേന്തി സിംഹാസന സമാനമായ ഒരു സോഫയില്‍ ഇരിക്കുന്ന രീതിയിലാണ് ദിലീപിന്‍റെ കഥാപാത്രത്തെ പോസ്റ്ററില്‍ ആവിഷ്കരിച്ചിരിക്കുന്നത്.

അജിത്ത് വിനായക ഫിലിംസിന്‍റെ ബാനറില്‍ വിനായക അജിത്ത് ആണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. ഉദയകൃഷ്ണയുടേതാണ് തിരക്കഥ. ഛായാഗ്രഹണം ഷാജി കുമാര്‍. എഡിറ്റിംഗ് വിവേക് ഹര്‍ഷന്‍, പ്രോജക്റ്റ് ഡിസൈനര്‍ നോബിള്‍ ജേക്കബ്, സംഗീതം സാം സി എസ്, കലാസംവിധാനം സുഭാഷ് കരുണ്‍, സൌണ്ട് ഡിസൈന്‍ രംഗനാഥ് രവി, മേക്കപ്പ് രഞ്ജിത്ത് അമ്പാടി, വസ്ത്രാലങ്കാരം പ്രവീണ്‍ വര്‍മ്മ.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/76960/dileep-new-movie-update)