---
title: "സോളാർ പീഡന കേസ് : രാഷ്ട്രീയ പ്രമുഖർക്കെതിരായ പരാതിയിൽ അന്വേഷണം നടക്കുന്നില്ലെന്ന ഹർജി മാറ്റിവെച്ചു"
english_title: "Solar Harassment Case: The plea that there is no investigation in the complaint "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/76961/solar-harassment-case-the-plea-that-there-is-no-investigation-in-the-complaint"
published_at: "2022-10-27T15:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/635a52d4540e6_Screenshot_2022-10-27-15-12-46-204_com.facebook.katana.jpg"
keywords: []
---

# സോളാർ പീഡന കേസ് : രാഷ്ട്രീയ പ്രമുഖർക്കെതിരായ പരാതിയിൽ അന്വേഷണം നടക്കുന്നില്ലെന്ന ഹർജി മാറ്റിവെച്ചു

> **Lead Summary:** കൊച്ചി : സോളാർ പീഡനക്കേസിൽ ആരോപണവിധേയരായ എല്ലാ രാഷ്ട്രീയ പ്രമുഖർക്കെതിരെയും അന്വേഷണം നടക്കുന്നില്ലെന്നാരോപിച്ച് പരാതിക്കാരി നൽകിയ ഹർജി ഹൈക്കോടതി രണ്ടാഴ്ചക്ക് ശേഷം പരിഗണിക്കാനായി മാറ്റി.

## Article Content

കൊച്ചി : സോളാർ പീഡനക്കേസിൽ ആരോപണവിധേയരായ എല്ലാ രാഷ്ട്രീയ പ്രമുഖർക്കെതിരെയും അന്വേഷണം നടക്കുന്നില്ലെന്നാരോപിച്ച് പരാതിക്കാരി നൽകിയ ഹർജി ഹൈക്കോടതി രണ്ടാഴ്ചക്ക് ശേഷം പരിഗണിക്കാനായി മാറ്റി.

14 പേർക്കെതിരെ കൂടി സിബിഐ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ടാണ് ഹർജി. ഹർജിയിൽ സംസ്ഥാന സർക്കാരും സിബിഐയും സത്യവാങ്മൂലം സമർപ്പിക്കാൻ സാവകാശം തേടി. കേസുകളിൽ ഒരെണ്ണം തെളിവില്ലാത്തതിനാൽ അവസാനിപ്പിച്ച് റിപ്പോർട്ട് നൽകിയതായി സിബിഐ അറിയിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയ്ക്ക് നൽകിയ പരാതിയിൽ 18 പേരുകൾ ഉണ്ടായിട്ടും 4 പേരെ മാത്രം പ്രതിയാക്കിയാണ് സിബിഐ അന്വേഷണം. പ്രതിപ്പട്ടികയിൽ എല്ലാവരെയും ചേർത്ത് അന്വേഷണം നടത്താൻ കോടതി നിർദ്ദേശം നൽകണമെന്നാണ് ഹർജിക്കാരിയുടെ ആവശ്യം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/76961/solar-harassment-case-the-plea-that-there-is-no-investigation-in-the-complaint)