---
title: "നിയമം പാലിച്ചില്ലെന്ന്; ബൈക്കിന്‍റെ താക്കോലൂരിയ പൊലീസുകാര്‍ യുവാവിന്‍റെ ജോലി പ്രതീക്ഷകള്‍ക്ക് തടയിട്ടു"
english_title: "that the law was not followed;  "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/76963/that-the-law-was-not-followed"
published_at: "2022-10-27T15:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/635a53fedca91_Screenshot_2022-10-27-15-18-22-240_com.facebook.katana.jpg"
keywords: []
---

# നിയമം പാലിച്ചില്ലെന്ന്; ബൈക്കിന്‍റെ താക്കോലൂരിയ പൊലീസുകാര്‍ യുവാവിന്‍റെ ജോലി പ്രതീക്ഷകള്‍ക്ക് തടയിട്ടു

> **Lead Summary:** അരുണിന്‍റെ സർക്കാർ ജോലി എന്ന സ്വപ്നം തകർത്തെറിഞ്ഞത് ഒരു പോലീസുകാരന്‍റെ ദുർവാശി. കഴിഞ്ഞ ശനിയാഴ്ചയാണ് അത് സംഭവിച്ചത്. റോഡിൽ കലിപ്പുമായി നടന്ന ഒരു പൊലീസുകാരന്‍ അന്നത് തീർത്തത് രാമനാട്ടുകര മുട്ടുക്കുന്ന് താഴെ പാണഴിമീത്തൽ അരുണിനോടായിരുന്നു.

## Article Content

അരുണിന്‍റെ സർക്കാർ ജോലി എന്ന സ്വപ്നം തകർത്തെറിഞ്ഞത് ഒരു പോലീസുകാരന്‍റെ ദുർവാശി. കഴിഞ്ഞ ശനിയാഴ്ചയാണ് അത് സംഭവിച്ചത്. റോഡിൽ കലിപ്പുമായി നടന്ന ഒരു പൊലീസുകാരന്‍ അന്നത് തീർത്തത് രാമനാട്ടുകര മുട്ടുക്കുന്ന് താഴെ പാണഴിമീത്തൽ അരുണിനോടായിരുന്നു.

മീഞ്ചന്ത ജീവിഎച്ച്എസിൽ ഉച്ചയ്ക്ക് ശേഷം 1.30 ന് നടക്കുന്ന ഡിഗ്രി പ്രിലിമിനറി പരീക്ഷ എഴുതാൻ പത്ത് കിലോമീറ്റർ അകലെയുള്ള വീട്ടിൽ നിന്നും 12. 30 ന് ബൈക്കിൽ പുറപ്പെട്ടതായിരുന്നു അരുൺ. റോഡിൽ വലിയ ഗതാഗത കുരുക്കുള്ള ദിവസമായിരുന്നു അന്ന്. വഴിയില്‍ വച്ച് ഫറോക്ക് പുതിയ പാലം വഴി പോകാൻ പൊലീസ് വാഹനം തിരിച്ചുവിട്ടു.

ഇതോടെ ഗതാഗത കുരുക്ക് വർദ്ധിച്ച് വന്നു. ഇങ്ങനെ പോയാൽ പരീക്ഷ സെന്‍ററിൽ സമയത്തിന് എത്താൻ കഴിയില്ലെന്ന് ബോധ്യമായ അരുൺ ബൈക്ക് തിരിച്ച് പഴയപാലം വഴി പോകാൻ ശ്രമിക്കവെ ട്രാഫിക് ഡ്യൂട്ടിയിലുണ്ടായിരുന്ന സീനിയർ സിപിഒ രഞ്ജിത്ത് പ്രസാദ് ട്രാഫിക് നിയമം തെറ്റിച്ചെന്ന് പറഞ്ഞ് ബൈക്ക് തടഞ്ഞു. തുടര്‍ന്ന് ബൈക്ക് റോഡരുകിലേക്ക് മാറ്റിയിടാൻ ആവശ്യപ്പെട്ടു. കുറച്ച് കഴിഞ്ഞപ്പോൾ അയാള്‍ ബൈക്കിന്‍റെ താക്കോൽ ഊരിയെടുത്തു,

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/76963/that-the-law-was-not-followed)