---
title: "നവീകരിച്ച മണക്കായി പാലം അപ്രോച്ച് റോഡ്  മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും"
english_title: "manakkai bridge approach road will be inaugurated by Chief Minister Pinarayi Vijayan"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/7697/manakkai-bridge-approach-road-will-be-inaugurated-by-chief-minister-pinarayi-vijayan"
published_at: "2021-10-28T17:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/617a8c6becc18_MANAKKAI ROAD.jpg"
keywords: []
---

# നവീകരിച്ച മണക്കായി പാലം അപ്രോച്ച് റോഡ്  മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും

> **Lead Summary:** കണ്ണൂർ: ധര്‍മ്മടം മണ്ഡലത്തിലെ വേങ്ങാടിനെയും മട്ടന്നൂര്‍ നിയോജക മണ്ഡലത്തിലെ മണക്കായിയേയും ബന്ധിപ്പിക്കുന്ന മണക്കായ് പാലം അപ്രോച്ച് റോഡ് നവീകരണം പൂര്‍ത്തിയായി. ഒക്ടോബര്‍ 29 വെള്ളിയാഴ്ച വൈകിട്ട് നാല് മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ നവീകരിച്ച റോഡ് ഉദ്ഘാടനം ചെയ്യും. പൊതുമരാമത്ത് ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് അധ്യക്ഷത വഹിക്കും. മണക്കായി പാലം അപ്രോച്ച് റോഡ് നവീകരിക്കണമെന്ന ജനങ്ങളുടെ കാലങ്ങളായുള്ള ആവശ്യമാണ് ഇതോടെ യാഥാര്‍ത്ഥ്യമായത്. വേങ്ങാട് മെട്ടയില്‍ നിന്നും മണക്കായി പാലം വരെയുള്ള 840 മീറ്റര്‍ റോഡാണ് 5.5 മീറ്ററാക്കി വീതി കൂട്ടി മെക്കാഡം ടാര്‍ ചെയ്ത് നവീകരിച്ചത്. നേരത്തെ 3.5 മീറ്ററായിരുന്നു റോഡിന്റെ വീതി. റോഡ് നവീകരണ പ്രവൃത്തിയുടെ ഭാഗമായി കയറ്റം കുറക്കല്‍, കുഴി നികത്തല്‍, കരിങ്കല്‍ സംരക്ഷണ ഭിത്തി നിര്‍മ്മാണം, കോണ്‍ക്രീറ്റ് ഭിത്തി നിര്‍മാണം, ഓവുചാല്‍ എന്നിവയും പൂര്‍ത്തീകരിച്ചു. മൂന്നു കോടി രൂപ പ്ലാന്‍ ഫണ്ടുപയോഗിച്ചാണ് നിര്‍മാണം പൂര്‍ത്തീകരിച്ചത്. റോഡ് നവീകരിച്ചതോടെ പ്രദേശത്തെ ജനങ്ങളുടെ കാലങ്ങളായുള്ള യാത്ര ക്ലേശത്തിനാണ് പരിഹാരമായത്.

## Article Content

കണ്ണൂർ: ധര്‍മ്മടം മണ്ഡലത്തിലെ വേങ്ങാടിനെയും മട്ടന്നൂര്‍ നിയോജക മണ്ഡലത്തിലെ മണക്കായിയേയും ബന്ധിപ്പിക്കുന്ന മണക്കായ് പാലം അപ്രോച്ച് റോഡ് നവീകരണം പൂര്‍ത്തിയായി. ഒക്ടോബര്‍ 29 വെള്ളിയാഴ്ച വൈകിട്ട് നാല് മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ നവീകരിച്ച റോഡ് ഉദ്ഘാടനം ചെയ്യും. പൊതുമരാമത്ത് ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് അധ്യക്ഷത വഹിക്കും. മണക്കായി പാലം അപ്രോച്ച് റോഡ് നവീകരിക്കണമെന്ന ജനങ്ങളുടെ കാലങ്ങളായുള്ള ആവശ്യമാണ് ഇതോടെ യാഥാര്‍ത്ഥ്യമായത്. വേങ്ങാട് മെട്ടയില്‍ നിന്നും മണക്കായി പാലം വരെയുള്ള 840 മീറ്റര്‍ റോഡാണ് 5.5 മീറ്ററാക്കി വീതി കൂട്ടി മെക്കാഡം ടാര്‍ ചെയ്ത് നവീകരിച്ചത്. നേരത്തെ 3.5 മീറ്ററായിരുന്നു റോഡിന്റെ വീതി. റോഡ് നവീകരണ പ്രവൃത്തിയുടെ ഭാഗമായി കയറ്റം കുറക്കല്‍, കുഴി നികത്തല്‍, കരിങ്കല്‍ സംരക്ഷണ ഭിത്തി നിര്‍മ്മാണം, കോണ്‍ക്രീറ്റ് ഭിത്തി നിര്‍മാണം, ഓവുചാല്‍ എന്നിവയും പൂര്‍ത്തീകരിച്ചു. മൂന്നു കോടി രൂപ പ്ലാന്‍ ഫണ്ടുപയോഗിച്ചാണ് നിര്‍മാണം പൂര്‍ത്തീകരിച്ചത്. റോഡ് നവീകരിച്ചതോടെ പ്രദേശത്തെ ജനങ്ങളുടെ കാലങ്ങളായുള്ള യാത്ര ക്ലേശത്തിനാണ് പരിഹാരമായത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/7697/manakkai-bridge-approach-road-will-be-inaugurated-by-chief-minister-pinarayi-vijayan)