---
title: "47 കുപ്പി വിദേശ മദ്യവുമായി യുവാവ് അറസ്റ്റിൽ"
english_title: "A young man was arrested with 47 bottles of foreign liquor "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/77000/a-young-man-was-arrested-with-47-bottles-of-foreign-liquor"
published_at: "2022-10-27T17:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/635a6e5aeb0a7_Picsart_22-10-27_17-08-50-677.jpg"
keywords: []
---

# 47 കുപ്പി വിദേശ മദ്യവുമായി യുവാവ് അറസ്റ്റിൽ

> **Lead Summary:** **കുത്തുപറമ്പ്** : തൃപ്പങ്ങോട്ടൂരിലെ സുനിൽകുമാറിനെയാണ് കൂത്തുപറമ്പ് റെയ്ഞ്ച് എക്സൈസ് പിടികൂടിയത്. മൊബൈൽ ഫോൺ വിളിയുടെ അടിസ്ഥാനത്തിൽ ആവശ്യക്കാർക്ക് മദ്യം എത്തിച്ചു കൊടുക്കുന്നയാളെയാണ് അറസ്റ്റ് ചെയ്തത്. തൃപ്പങ്ങോട്ടൂരിലെ സുനിൽകുമാറാണ് അറസ്റ്റിലായത്.

## Article Content

**കുത്തുപറമ്പ്** : തൃപ്പങ്ങോട്ടൂരിലെ സുനിൽകുമാറിനെയാണ് കൂത്തുപറമ്പ് റെയ്ഞ്ച് എക്സൈസ് പിടികൂടിയത്. മൊബൈൽ ഫോൺ വിളിയുടെ അടിസ്ഥാനത്തിൽ ആവശ്യക്കാർക്ക് മദ്യം എത്തിച്ചു കൊടുക്കുന്നയാളെയാണ് അറസ്റ്റ് ചെയ്തത്. തൃപ്പങ്ങോട്ടൂരിലെ സുനിൽകുമാറാണ് അറസ്റ്റിലായത്.

47 കുപ്പി വിദേശ മദ്യമാണ് യുവാവിൽ നിന്നും എക്സൈസ് പിടികൂടിയത്. ഉത്തരമേഖലാ എക്സൈസ്കമ്മീഷണറുടെ സ്ക്വാഡ് നൽകിയരഹസ്യവിവര ത്തിന്റ അടിസ്ഥാനത്തിലായിരുന്നു പരിശോധന. 2022 ജനുവരി മാസം 15 ലിറ്റർ മദ്യം വാഹനത്തിൽ കടത്തികൊണ്ടു വരവെ എക്സൈസ് സംഘം കണ്ടെടുത്ത് കേസെടുത്തിരുന്നു.

കല്ലിക്കണ്ടി, ചെറക്കണ്ടി, പാറാട് ഭാഗങ്ങളിൽ മദ്യവില്പന നടത്തുന്ന പ്രധാന കണ്ണിയാണ് അറസ്റ്റിലായത് . മദ്യവില്പന നടത്തുന്നു എന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ എക്സൈസ് സംഘം ഇയാളെ ദിവസങ്ങളായി നിരീക്ഷിച്ചു വരികയായിരുന്നു എന്ന് പ്രിവന്റീവ് ഓഫീസർ ഷാജി. പറഞ്ഞു. എക്സൈസ് ഇൻസ്പെക്ടർ കെ.ജെ.സന്തോഷിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. പ്രിവന്റീവ് ഓഫീസർമാരായ പി.സി.,അശോകൻ.കെ നജീബ്. കെ.കെ. അനീഷ്.പി, സിവിൽ എക്സൈസ് ഓഫീസർമാരായ ഷാജി. സി.പി, ഷാജി അളോക്കൻ , റോഷിത്ത് പി ,ബിജേഷ്,എക്സൈസ് കമ്മീഷണർ സ്ക്വാഡ് അംഗങ്ങളായ ജലീഷ് . പി ,പ്രസന്ന, എം.കെ എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/77000/a-young-man-was-arrested-with-47-bottles-of-foreign-liquor)