---
title: "അങ്കണവാടി വര്‍ക്കര്‍/ഹെല്‍പ്പര്‍; അപേക്ഷ ക്ഷണിച്ചു"
english_title: "Anganwadi Worker/Helper; Application invited "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/77006/anganwadi-workerhelper-application-invited"
published_at: "2022-10-27T17:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/635a74458b469_images.jpeg"
keywords: []
---

# അങ്കണവാടി വര്‍ക്കര്‍/ഹെല്‍പ്പര്‍; അപേക്ഷ ക്ഷണിച്ചു

> **Lead Summary:** **ഇരിട്ടി** : ഇരിട്ടി അഡീഷണല്‍ ഐ സി ഡി എസ് പ്രൊജക്ടിലെ കൂടാളി, കീഴല്ലൂര്‍, തില്ലങ്കേരി പഞ്ചായത്തുകളിലും മട്ടന്നൂര്‍ നഗരസഭയിലും ഒഴിവുള്ള അങ്കണവാടി വര്‍ക്കര്‍/ ഹെല്‍പ്പര്‍ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്രായപരിധി 18-46 നും ഇടയില്‍. അപേക്ഷിക്കുന്ന ഗ്രാമപഞ്ചായത്തില്‍/ നഗരസഭയില്‍ സ്ഥിരതാമസക്കാരായിരിക്കണം. പട്ടികജാതി പട്ടിക വര്‍ഗ വിഭാഗക്കാര്‍ക്ക് മൂന്ന് വര്‍ഷം വരെ ഉയര്‍ന്ന പ്രായപരിധിയില്‍ ഇളവ് അനുവദിക്കും.

## Article Content

**ഇരിട്ടി** : ഇരിട്ടി അഡീഷണല്‍ ഐ സി ഡി എസ് പ്രൊജക്ടിലെ കൂടാളി, കീഴല്ലൂര്‍, തില്ലങ്കേരി പഞ്ചായത്തുകളിലും മട്ടന്നൂര്‍ നഗരസഭയിലും ഒഴിവുള്ള അങ്കണവാടി വര്‍ക്കര്‍/ ഹെല്‍പ്പര്‍ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്രായപരിധി 18-46 നും ഇടയില്‍. അപേക്ഷിക്കുന്ന ഗ്രാമപഞ്ചായത്തില്‍/ നഗരസഭയില്‍ സ്ഥിരതാമസക്കാരായിരിക്കണം. പട്ടികജാതി പട്ടിക വര്‍ഗ വിഭാഗക്കാര്‍ക്ക് മൂന്ന് വര്‍ഷം വരെ ഉയര്‍ന്ന പ്രായപരിധിയില്‍ ഇളവ് അനുവദിക്കും.

വര്‍ക്കര്‍ തസ്തികയിലേക്ക് അപേക്ഷിക്കുന്നവര്‍ എസ് എസ് എല്‍ സി പാസായിരിക്കണം. സര്‍ക്കാര്‍ അംഗീകൃത നഴ്സറി ടീച്ചര്‍, പ്രീ പ്രൈമറി ടീച്ചര്‍, ബാലസേവികാ ട്രെയിനിങ് കോഴ്സുകള്‍ പാസായവര്‍ക്ക് മുന്‍ഗണന. പട്ടികജാതി വിഭാഗത്തില്‍ എസ് എസ് എല്‍ സി പാസായവരില്ലെങ്കില്‍ തോറ്റവരെയും പട്ടികവര്‍ഗ വിഭാഗത്തില്‍ എട്ടാം ക്ലാസ് പാസായവരെയും പരിഗണിക്കും. ഹെല്‍പ്പര്‍ തസ്തികയിലേക്ക് എഴുതുവാനും വായിക്കുവാനും അറിയുന്നവര്‍ അപേക്ഷിക്കണം.

സാമൂഹ്യനീതി വകുപ്പിന്റെ നിയന്ത്രണത്തിലുള്ള ചില്‍ഡ്രന്‍സ് ഹോമുകള്‍, മഹിളാ മന്ദിരങ്ങള്‍, ആഫ്റ്റര്‍ കെയര്‍ ഹോമുകള്‍ തുടങ്ങിയ സ്ഥാപനങ്ങളിലെ അന്തേവാസികള്‍, 40 വയസിനു മുകളില്‍ പ്രായമുള്ളവര്‍, വിധവകള്‍, ദാരിദ്ര്യരേഖക്ക് താഴെയുള്ളവര്‍ എന്നിവര്‍ക്ക് മുന്‍ഗണന.

അപേക്ഷാ ഫോറത്തിന്റെ മാതൃക ഐ സി ഡി എസ് ഓഫീസ്, ബന്ധപ്പെട്ട ഗ്രാമപഞ്ചായത്തുകള്‍ എന്നിവിടങ്ങളില്‍ ലഭിക്കും. 2012ല്‍ അപേക്ഷിച്ച മട്ടന്നൂര്‍ മുന്‍സിപ്പാലിറ്റി പരിധിയിലുള്ളവര്‍ വീണ്ടും അപേക്ഷിക്കേണ്ടതില്ല. അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, മറ്റ് മുന്‍ഗണന എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സമര്‍പ്പിക്കണം. സ്ഥിരതാസം തെളിയിക്കുവാന്‍ വില്ലേജ് ഓഫീസര്‍ നല്‍കുന്ന സര്‍ട്ടിഫിക്കറ്റും സമര്‍പ്പിക്കണം. അപേക്ഷ ശിശുവികസന പദ്ധതി ഓഫീസര്‍, ഐ സി ഡി എസ് ഇരിട്ടി അഡീഷണല്‍, മട്ടന്നൂര്‍ മുനിസിപ്പല്‍ ഓഫീസ് കോമ്പൗണ്ട് എന്ന വിലാസത്തില്‍ നവംബര്‍ 15ന് വൈകീട്ട് മൂന്ന് മണിക്കകം ലഭിക്കണം. ഫോണ്‍: 0494 2471420

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/77006/anganwadi-workerhelper-application-invited)