---
title: "സതീശൻ പാച്ചേനി യുവാക്കളെ പ്രചോദിപ്പിച്ച നേതാവ്: അഡ്വ. സജീവ് ജോസഫ് "
english_title: "Satishan Patcheni Leader who inspired the youth: Adv. Sajeev Joseph "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/77013/satishan-patcheni-leader-who-inspired-the-youth-adv-sajeev-joseph"
published_at: "2022-10-27T18:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/635a82b72137f_download.jpeg"
keywords: []
---

# സതീശൻ പാച്ചേനി യുവാക്കളെ പ്രചോദിപ്പിച്ച നേതാവ്: അഡ്വ. സജീവ് ജോസഫ് 

> **Lead Summary:** **കണ്ണൂർ** : കേരളത്തിലെ വിശിഷ്യാ മലബാറിലെ യുവനിരയെ പ്രചോദിപ്പിച്ച നേതാവായിരുന്നു സതീശൻ പാച്ചേനിയെന്നു അഡ്വ. സജീവ് ജോസഫ് അനുസ്മരിച്ചു. അചഞ്ചലമായ പാർട്ടി കൂറും,സംശുദ്ധി യും,കർമ്മനിരതയും,ലാളിത്യവും അദ്ദേഹത്തിന്റെ മുഖമുദ്രയായിരുന്നു. കണ്ണൂർഡി സി സി ഓഫീസ് നിർമ്മാണം മനോഹരമായി പൂർത്തിയാക്കിയത് ഡി സി സി പ്രസിഡന്റ് ആയിരുന്ന സതീശന്റെ കഠിനാധ്വാനത്തിന്റെ ഫലമായിരുന്നു.

## Article Content

**കണ്ണൂർ** : കേരളത്തിലെ വിശിഷ്യാ മലബാറിലെ യുവനിരയെ പ്രചോദിപ്പിച്ച നേതാവായിരുന്നു സതീശൻ പാച്ചേനിയെന്നു അഡ്വ. സജീവ് ജോസഫ് അനുസ്മരിച്ചു. അചഞ്ചലമായ പാർട്ടി കൂറും,സംശുദ്ധി യും,കർമ്മനിരതയും,ലാളിത്യവും അദ്ദേഹത്തിന്റെ മുഖമുദ്രയായിരുന്നു. കണ്ണൂർഡി സി സി ഓഫീസ് നിർമ്മാണം മനോഹരമായി പൂർത്തിയാക്കിയത് ഡി സി സി പ്രസിഡന്റ് ആയിരുന്ന സതീശന്റെ കഠിനാധ്വാനത്തിന്റെ ഫലമായിരുന്നു.

കെ എസ് യു പ്രസിഡന്റ്, കെപിസിസി ഭാരവാഹി എന്നീ നിലകളിൽ കേരളത്തിലെ പ്രമുഖ നേതാവായി അംഗീകരിക്കപ്പെട്ടു. ദേശീയ സംസ്ഥാന നേതൃത്വത്തിന്റെ വിശ്വാസം പിടിച്ചു പറ്റിയ സതീശന്റെ വേർപാട് കോൺഗ്രസിന് തീരാ നഷ്ടമാണെന്ന് സജീവ് ജോസഫ് അനുശോചന സന്ദേശത്തിൽ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/77013/satishan-patcheni-leader-who-inspired-the-youth-adv-sajeev-joseph)