---
title: "പാപ്പിനിശ്ശേരി ഇന്‍ഡോര്‍ സ്റ്റേഡിയം; ഡിസൈന്‍ ലഭ്യമായാല്‍ ഉടന്‍ പ്രവൃത്തി ആരംഭിക്കും: മന്ത്രി"
english_title: "Pappinisseri Indoor Stadium; work will start immediately "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/7709/pappinisseri-indoor-stadium-work-will-start-immiediately"
published_at: "2021-10-28T18:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/617a9b77c38e8_prd 28.jpg"
keywords: []
---

# പാപ്പിനിശ്ശേരി ഇന്‍ഡോര്‍ സ്റ്റേഡിയം; ഡിസൈന്‍ ലഭ്യമായാല്‍ ഉടന്‍ പ്രവൃത്തി ആരംഭിക്കും: മന്ത്രി

> **Lead Summary:** കണ്ണൂർ: അഴീക്കോട് മണ്ഡലത്തിലെ പാപ്പിനിശ്ശേരി ഗ്രാമപഞ്ചായത്തില്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തിന്റെ നിര്‍മാണ പ്രവൃത്തി സ്ട്രക്ച്ചറല്‍ ഡിസൈന്‍ ലഭ്യമായാല്‍ ഉടന്‍ ആരംഭിക്കുമെന്ന് കായിക വകുപ്പ് മന്ത്രി ടി അബ്ദുറഹ്മാന്‍ അറിയിച്ചു. നിയമസഭയില്‍ കെ വി സുമേഷ് എം എല്‍ എയുടെ സബ്മിഷന് മറുപടിയിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്ത് മുന്‍ കായിക വകുപ്പ് മന്ത്രി ഇ പി ജയരാജന്‍ പാപ്പിനിശ്ശേരി തുരുത്തിയില്‍ ആധുനിക സൗകര്യങ്ങളോട് കൂടിയ ഇന്‍ഡോര്‍ സ്റ്റേഡിയം നിര്‍മ്മിക്കുന്നതിനായി 5 കോടി രൂപയുടെ പദ്ധതി പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കായിക യുവജന കാര്യാലയത്തിനു കീഴിലുള്ള കായിക എഞ്ചിനീയറിങ്ങ് വിഭാഗം പദ്ധതി പ്രദേശത്ത് പരിശോധന നടത്തുകയും സ്ഥലം ഇന്‍ഡോര്‍ സ്റ്റേഡിയം നിര്‍മ്മാണത്തിന് അനുയോജ്യമാണെന്ന് കണ്ടെത്തുകയും ചെയ്തു. സ്റ്റേഡിയം നിര്‍മ്മിക്കുന്നതിനുള്ള ആര്‍ക്കിടെക്ച്ചറല്‍ പ്ലാന്‍ തയ്യാറാക്കിയിട്ടുണ്ട്. കണ്ണൂര്‍ കോളേജ് ഓഫ് എഞ്ചിനീയറിങ്ങ് മണ്ണ് പരിശോധനാ സര്‍വേ പൂര്‍ത്തിയാക്കി. കണ്ണൂര്‍ കോളേജ് ഓഫ് എഞ്ചിനീയറിങ്ങ് തയ്യാറാക്കുന്ന സ്ട്രക്ച്ചറല്‍ ഡിസൈന്‍ ലഭ്യമായാല്‍ പദ്ധതി നിര്‍വ്വഹണത്തിനുള്ള തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് കായിക വകുപ്പ് മന്ത്രി ടി അബ്ദുറഹ്മാന്‍ അറിയിച്ചു.

## Article Content

കണ്ണൂർ: അഴീക്കോട് മണ്ഡലത്തിലെ പാപ്പിനിശ്ശേരി ഗ്രാമപഞ്ചായത്തില്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തിന്റെ നിര്‍മാണ പ്രവൃത്തി സ്ട്രക്ച്ചറല്‍ ഡിസൈന്‍ ലഭ്യമായാല്‍ ഉടന്‍ ആരംഭിക്കുമെന്ന് കായിക വകുപ്പ് മന്ത്രി ടി അബ്ദുറഹ്മാന്‍ അറിയിച്ചു. നിയമസഭയില്‍ കെ വി സുമേഷ് എം എല്‍ എയുടെ സബ്മിഷന് മറുപടിയിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്ത് മുന്‍ കായിക വകുപ്പ് മന്ത്രി ഇ പി ജയരാജന്‍ പാപ്പിനിശ്ശേരി തുരുത്തിയില്‍ ആധുനിക സൗകര്യങ്ങളോട് കൂടിയ ഇന്‍ഡോര്‍ സ്റ്റേഡിയം നിര്‍മ്മിക്കുന്നതിനായി 5 കോടി രൂപയുടെ പദ്ധതി പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കായിക യുവജന കാര്യാലയത്തിനു കീഴിലുള്ള കായിക എഞ്ചിനീയറിങ്ങ് വിഭാഗം പദ്ധതി പ്രദേശത്ത് പരിശോധന നടത്തുകയും സ്ഥലം ഇന്‍ഡോര്‍ സ്റ്റേഡിയം നിര്‍മ്മാണത്തിന് അനുയോജ്യമാണെന്ന് കണ്ടെത്തുകയും ചെയ്തു. സ്റ്റേഡിയം നിര്‍മ്മിക്കുന്നതിനുള്ള ആര്‍ക്കിടെക്ച്ചറല്‍ പ്ലാന്‍ തയ്യാറാക്കിയിട്ടുണ്ട്. കണ്ണൂര്‍ കോളേജ് ഓഫ് എഞ്ചിനീയറിങ്ങ് മണ്ണ് പരിശോധനാ സര്‍വേ പൂര്‍ത്തിയാക്കി. കണ്ണൂര്‍ കോളേജ് ഓഫ് എഞ്ചിനീയറിങ്ങ് തയ്യാറാക്കുന്ന സ്ട്രക്ച്ചറല്‍ ഡിസൈന്‍ ലഭ്യമായാല്‍ പദ്ധതി നിര്‍വ്വഹണത്തിനുള്ള തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് കായിക വകുപ്പ് മന്ത്രി ടി അബ്ദുറഹ്മാന്‍ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/7709/pappinisseri-indoor-stadium-work-will-start-immiediately)