---
title: " ഉഷ സ്‌കൂള്‍ ഓഫ് അത്‌ലറ്റിക്‌സിലെ കോച്ച് തൂങ്ങി മരിച്ച നിലയില്‍"
english_title: "Coach of Usha School of Athletics hanged dead"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/77139/coach-of-usha-school-of-athletics-hanged-dead"
published_at: "2022-10-28T11:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/635b6d7c34bba_Picsart_22-10-28_11-19-00-883.jpg"
keywords: []
---

#  ഉഷ സ്‌കൂള്‍ ഓഫ് അത്‌ലറ്റിക്‌സിലെ കോച്ച് തൂങ്ങി മരിച്ച നിലയില്‍

> **Lead Summary:** കോഴിക്കോട്: ഉഷ സ്‌കൂള്‍ അത്‌ലറ്റിക്‌സിലെ അസിസ്റ്റന്റ് കോച്ചിനെ മരിച്ച നിലയില്‍ കണ്ടെത്തി. കോഴിക്കോട് കിനാലൂരിലെ സ്ഥാപനത്തിലാണ് തമിഴ്‌നാട് സ്വദേശിയായ ജയന്തി ആണ് മരിച്ചത്. ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങിമരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് മരണമെന്നാണ് പ്രാഥമിഗ വിവരം. ബാലുശേരി പൊലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി.

## Article Content

കോഴിക്കോട്: ഉഷ സ്‌കൂള്‍ അത്‌ലറ്റിക്‌സിലെ അസിസ്റ്റന്റ് കോച്ചിനെ മരിച്ച നിലയില്‍ കണ്ടെത്തി. കോഴിക്കോട് കിനാലൂരിലെ സ്ഥാപനത്തിലാണ് തമിഴ്‌നാട് സ്വദേശിയായ ജയന്തി ആണ് മരിച്ചത്. ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങിമരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് മരണമെന്നാണ് പ്രാഥമിഗ വിവരം. ബാലുശേരി പൊലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി.

ആത്മഹത്യയിലേക്ക് നയിച്ച കാരണം വ്യക്തമല്ലെന്ന് പൊലീസ് അറിയിച്ചു. ഒന്നര വര്‍ഷം മുന്‍പാണ് ജയന്തി ഇവിടെ കോച്ചായെത്തിയത്. സ്ഥാപനത്തില്‍ വിദ്യാര്‍ത്ഥികളും ജീവനക്കാരും മാനസിക സമ്മര്‍ദ്ദം നേരിടുന്നതായി ആരോപണം ഉയര്‍ന്നിരുന്നു. ഈ നിലയിലേക്ക് അന്വേഷണം പോകും. സഹകോച്ചുമാരുടെയും വിദ്യര്‍ത്ഥികളുടെയും മൊഴി രേഖപ്പെടുത്തും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/77139/coach-of-usha-school-of-athletics-hanged-dead)