---
title: "പ്രതിയെ തിരയുന്നതിനിടെ പോലീസുകാരന് പാമ്പു കടിയേറ്റു"
english_title: "A policeman was bitten by a snake while searching for the suspect"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/77141/a-policeman-was-bitten-by-a-snake-while-searching-for-the-suspect"
published_at: "2022-10-28T11:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/635b7096df2ad_image_11030e-Gloydius-lateralis.jpg"
keywords: []
---

# പ്രതിയെ തിരയുന്നതിനിടെ പോലീസുകാരന് പാമ്പു കടിയേറ്റു

> **Lead Summary:** മട്ടന്നൂർ: പ്രതിയെ തിരയുന്നതിനിടെ പോലീസുകാരന് പാമ്പു കടിയേറ്റു. മട്ടന്നൂർ നായാട്ടുപാറ കരടി പൈപ്പ് ലൈൻ റോഡിലൂടെ നടന്ന് പോകുകയായിരുന്ന സ്ത്രീയുടെ കഴുത്തിൽ നിന്നും മാല പിടിച്ച് പറിച്ച പ്രതിയെ തിരയുന്നതിനിടെയാണ് പാമ്പുകടിയേറ്റത്.

## Article Content

മട്ടന്നൂർ: പ്രതിയെ തിരയുന്നതിനിടെ പോലീസുകാരന് പാമ്പു കടിയേറ്റു. മട്ടന്നൂർ നായാട്ടുപാറ കരടി പൈപ്പ് ലൈൻ റോഡിലൂടെ നടന്ന് പോകുകയായിരുന്ന സ്ത്രീയുടെ കഴുത്തിൽ നിന്നും മാല പിടിച്ച് പറിച്ച പ്രതിയെ തിരയുന്നതിനിടെയാണ് പാമ്പുകടിയേറ്റത്.

മട്ടന്നൂർ സ്റ്റേഷനിലെ സിപിഒ അശ്വിനാണ് പാമ്പുകടിയേറ്റത്. അശ്വിനെ അഞ്ചരക്കണ്ടി മെഡിക്കൽ കോളേജിലും തുടർന്ന് കണ്ണൂർ എകെജി ആശുപത്രിയിലും പ്രവേശിപ്പിച്ചു. ബൈക്കിലെത്തിയ സംഘമാണ് കെ. രാധയുടെ മൂന്നര പവന്റെ മാല മോഷ്ടിച്ചത്. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/77141/a-policeman-was-bitten-by-a-snake-while-searching-for-the-suspect)