---
title: "കോളിത്തട്ട് ഗവ എൽ പി സ്കൂളിന്റെ നേതൃത്വത്തിൽ മനുഷ്യചങ്ങലയും റാലിയും സംഘടിപ്പിച്ചു"
english_title: "A human chain and rally was organized under the leadership of Kolithut Govt LP School"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/77145/a-human-chain-and-rally-was-organized-under-the-leadership-of-kolithut-govt-lp-school"
published_at: "2022-10-28T11:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/635b72b71db59_Picsart_22-10-28_11-38-03-128.jpg"
keywords: []
---

# കോളിത്തട്ട് ഗവ എൽ പി സ്കൂളിന്റെ നേതൃത്വത്തിൽ മനുഷ്യചങ്ങലയും റാലിയും സംഘടിപ്പിച്ചു

> **Lead Summary:** **കോളിത്തട്ട്**: ഗവ എൽ പി സ്കൂളിന്റെ നേതൃത്വത്തിൽ മനുഷ്യചങ്ങലയും റാലിയും സംഘടിപ്പിച്ചു. ലഹരി വിരുദ്ധ പ്രചാരണത്തിന്റെ ഭാഗമായാണ് കോളിത്തട്ട് ടൗണിലേക്ക് പ്ലക്കാർഡുകളും മുദ്രാവാക്യങ്ങളുമായി റാലി നടത്തിയത്.

## Article Content

**കോളിത്തട്ട്**: ഗവ എൽ പി സ്കൂളിന്റെ നേതൃത്വത്തിൽ മനുഷ്യചങ്ങലയും റാലിയും സംഘടിപ്പിച്ചു. ലഹരി വിരുദ്ധ പ്രചാരണത്തിന്റെ ഭാഗമായാണ് കോളിത്തട്ട് ടൗണിലേക്ക് പ്ലക്കാർഡുകളും മുദ്രാവാക്യങ്ങളുമായി റാലി നടത്തിയത്.

തുടർന്ന് ജന ജാഗ്രതാ സമിതിയും രക്ഷിതാക്കളും കുട്ടികളും അധ്യാപകരും ചേർന്ന് കോളിത്തട്ട് ടൗണിൽ ലഹരിക്കെതിരെ മനുഷ്യചങ്ങല തീർത്തു.ഹെഡ്മിസ്ട്രസ് പി എ ലിസി, അധ്യാപകരായ ജി ആർ ഉല്ലാസ്, ആതിര മോഹനൻ, എൻ ജെ സജിഷ, എം കെ രജിത എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/77145/a-human-chain-and-rally-was-organized-under-the-leadership-of-kolithut-govt-lp-school)