---
title: "മോന്‍സണ്‍ മാവുങ്കലിനെതിരെ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് വി. എം സുധീരന്‍"
english_title: "vm sudheeran monson mavunkal cheating case"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/772/vm-sudheeran-monson-mavunkal-cheating-case"
published_at: "2021-10-02T11:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6157f7895d6ad_vm sudheeran.jpg"
keywords: []
---

# മോന്‍സണ്‍ മാവുങ്കലിനെതിരെ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് വി. എം സുധീരന്‍

> **Lead Summary:** തിരുവനന്തപുരം: മോന്‍സണ്‍ മാവുങ്കലിനെതിരെ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് വി. എം സുധീരന്‍. മോന്‍സണ്‍ മാവുങ്കല്‍ നടത്തിയ എല്ലാ തട്ടിപ്പുകളും പുറത്തുവരണമെന്നും അദ്ദേഹം പറഞ്ഞു. ഭൂലോക തട്ടിപ്പാണ് പ്രശ്‌നം. അത് രാഷ്ട്രീയ വിവാദമാക്കി മാറ്റാന്‍ ആരും ശ്രമിക്കേണ്ടതില്ല.

## Article Content

തിരുവനന്തപുരം: മോന്‍സണ്‍ മാവുങ്കലിനെതിരെ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് വി. എം സുധീരന്‍. മോന്‍സണ്‍ മാവുങ്കല്‍ നടത്തിയ എല്ലാ തട്ടിപ്പുകളും പുറത്തുവരണമെന്നും അദ്ദേഹം പറഞ്ഞു. ഭൂലോക തട്ടിപ്പാണ് പ്രശ്‌നം. അത് രാഷ്ട്രീയ വിവാദമാക്കി മാറ്റാന്‍ ആരും ശ്രമിക്കേണ്ടതില്ല.

കേസ് രാഷ്ട്രീയ വാദപ്രതിവാദമായി മാറിയാല്‍ യഥാര്‍ത്ഥ കുറ്റവാളി രക്ഷപ്പെടുന്ന സാഹചര്യമുണ്ടാകുമെന്ന് സുധീരന്‍ പറഞ്ഞു. . കുറ്റവാളി ശിക്ഷിക്കപ്പെടണം. കേസില്‍ ക്രൈംബ്രാഞ്ച് അന്വേഷണം ഫലപ്രദമാകില്ല. കേരളത്തിലെ ഇന്റലിജന്‍സ് സംവിധാനത്തിന്റെ ഗുരുതരമായ വീഴ്ചയാണ് പ്രകടമാകുന്നത്.

മുന്‍ ഡിജിപിയും പൊലീസ് ഉദ്യോഗസ്ഥരുമെല്ലാം മോന്‍സണ്‍ മാവുങ്കലിന്റെ വീട്ടില്‍ കയറിയിറങ്ങി. ഇന്റലിജന്‍സ് സംവിധാനം എന്തു ചെയ്യുകയായിരുന്നുവെന്നും വി. എം സുധീരന്‍ ചോദിച്ചു. കേരളത്തിന്റെ ആഭ്യന്തര വകുപ്പ് പരാജയമാണെന്നും സുധീരന്‍ കുറ്റപ്പെടുത്തി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/772/vm-sudheeran-monson-mavunkal-cheating-case)