---
title: "ഉഷ വീരേന്ദ്രകുമാർ അക്ഷരങ്ങളെ സ്നേഹിച്ച അമ്മ; ജുനൈദ് കൈപ്പാണി"
english_title: "Usha Virendra Kumar A mother who loved letters"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/77212/usha-virendra-kumar-a-mother-who-loved-letters"
published_at: "2022-10-28T15:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/635badfab5de3_Picsart_22-10-28_15-50-07-873.jpg"
keywords: []
---

# ഉഷ വീരേന്ദ്രകുമാർ അക്ഷരങ്ങളെ സ്നേഹിച്ച അമ്മ; ജുനൈദ് കൈപ്പാണി

> **Lead Summary:** **കൽപ്പറ്റ : **എഴുത്തുകാരനും പ്രഭാഷകനും പ്രമുഖ സോഷ്യലിസ്റ്റ് നേതാവും മുന്‍മന്ത്രിയും മാതൃഭൂമി മാനേജിങ്ങ് ഡയറക്ടറുമായിരുന്ന പരേതനായ എം.പി. വീരേന്ദ്രകുമാറിന്റെ ഭാര്യ. മാതൃഭൂമി ഡയറക്ടര്‍ ഉഷ വീരേന്ദ്രകുമാര്‍ അക്ഷരങ്ങളെയും അനുഭവങ്ങളെയും സ്നേഹിച്ച സഞ്ചാരിയും അമ്മയുമായിരുന്നു വെന്ന് വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി അനുശോചന സന്ദേശത്തിൽ പറഞ്ഞു.

## Article Content

**കൽപ്പറ്റ : **എഴുത്തുകാരനും പ്രഭാഷകനും പ്രമുഖ സോഷ്യലിസ്റ്റ് നേതാവും മുന്‍മന്ത്രിയും മാതൃഭൂമി മാനേജിങ്ങ് ഡയറക്ടറുമായിരുന്ന പരേതനായ എം.പി. വീരേന്ദ്രകുമാറിന്റെ ഭാര്യ. മാതൃഭൂമി ഡയറക്ടര്‍ ഉഷ വീരേന്ദ്രകുമാര്‍ അക്ഷരങ്ങളെയും അനുഭവങ്ങളെയും സ്നേഹിച്ച സഞ്ചാരിയും അമ്മയുമായിരുന്നു വെന്ന് വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി അനുശോചന സന്ദേശത്തിൽ പറഞ്ഞു.

വീരേന്ദ്ര കുമാറിന്റെ ജീവിതത്തിലെ സൗമ്യ സാന്നിധ്യവും ഊർജവുമായിരുന്ന ഉഷ വീരേന്ദ്രകുമാർ അതിഥികളെ നിറ പുഞ്ചിരിയോടെ വരവേറ്റ ഉത്തമ കുടുംബ നാഥ കൂടിയായിരുന്നു.

 ലോകം മുഴുവന്‍ സഞ്ചരിച്ച വീരേന്ദ്രകുമാറിന്റെ യാത്രകളിലെല്ലാം അവരും ഒപ്പമുണ്ടായിരുന്നു. എഴുത്തുകാരനും വാഗ്മിയും ജനപ്രതിനിധിയും സമരനായകനുമെല്ലാമായി എം.പി. വീരേന്ദ്രകുമാര്‍ പടര്‍ന്നു പന്തലിച്ചപ്പോള്‍ അതിന്റെ വേരായിരുന്ന ഉഷ വീരേന്ദ്രകുമാറിന്റെ നിര്യാണം വ്യക്തിപരമായ നഷ്ടം കൂടിയാണെന്ന് ജുനൈദ് പറഞ്ഞു.

ജൂണിൽ ജുനൈദ് കൈപ്പാണിയുടെ 'രാപ്പാർത്ത നഗരങ്ങൾ' എന്ന പുസ്തകം സിനിമ നടൻ അബു സലിമിന് നൽകി പുളിയാർമലയിൽ വെച്ച് പ്രകാശനം ചെയ്തത് ഉഷാ വീരേന്ദ്രകുമാർ ആണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/77212/usha-virendra-kumar-a-mother-who-loved-letters)