---
title: "നവാനുഭൂതി പകർന്ന് സ്കൂൾ പാർലമെന്റ് ഇലക്ഷൻ "
english_title: "School Parliament Elections by Infusing Nawanubhuti"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/77228/school-parliament-elections-by-infusing-nawanubhuti"
published_at: "2022-10-28T16:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/635bbca396a74_Picsart_22-10-28_16-50-41-395.jpg"
keywords: []
---

# നവാനുഭൂതി പകർന്ന് സ്കൂൾ പാർലമെന്റ് ഇലക്ഷൻ 

> **Lead Summary:** ആറളം: നവാനുഭൂതി പകർന്ന് സ്കൂൾ പാർലമെന്റ് ഇലക്ഷൻ 2022 സ്കൂൾ പാർലമെന്റ് ഇലക്ഷൻ ആറളം ഗവ ഹയർ സെക്കണ്ടറി സ്കൂൾ ചരിത്രത്തില്‍ ഒരു പൊൻ തൂവൽ കൂടി തുന്നിച്ചേർക്കുകയായി. കൺട്രോൾ, ബാലറ്റ് യൂണിറ്റുകൾ ഉപയോഗിച്ച് തികച്ചും യന്ത്രവൽകൃത തെരഞ്ഞെടുപ്പ് അധ്യാപക കൂട്ടായ്മയുടെ വിജയം.

## Article Content

ആറളം: നവാനുഭൂതി പകർന്ന് സ്കൂൾ പാർലമെന്റ് ഇലക്ഷൻ 2022 സ്കൂൾ പാർലമെന്റ് ഇലക്ഷൻ ആറളം ഗവ ഹയർ സെക്കണ്ടറി സ്കൂൾ ചരിത്രത്തില്‍ ഒരു പൊൻ തൂവൽ കൂടി തുന്നിച്ചേർക്കുകയായി. കൺട്രോൾ, ബാലറ്റ് യൂണിറ്റുകൾ ഉപയോഗിച്ച് തികച്ചും യന്ത്രവൽകൃത തെരഞ്ഞെടുപ്പ് അധ്യാപക കൂട്ടായ്മയുടെ വിജയം.

ഓരോ ക്ലാസും ബൂത്തായി സജ്ജീകരിക്കപ്പെട്ടു. പ്രിസൈഡിംഗ് ഓഫീസര്‍മാര്‍, പോളിംഗ് ഓഫീസര്‍മാര്‍ എന്നിവർ നിയമിക്കപ്പെട്ടു. ജനാധിപത്യത്തിന്റെ ഇലക്ഷൻ രീതി കുട്ടികള്‍ നേരിട്ടറിഞ്ഞു. ഒന്നാം പോളിംഗ് ഓഫീസര്‍ വോട്ടർ പട്ടിക നോക്കി പേര് വിളിക്കുമ്പോള്‍ വോട്ടർ പ്രവേശിക്കുന്നു. രണ്ടാം പോളിംഗ് ഓഫീസര്‍ വോട്ടറുടെ ഒപ്പ് വാങ്ങി മൂന്നാം ഓഫീസര്‍ മഷി പുരട്ടി കമ്പാര്‍ട്ട്മെൻറിലേക്ക് വിടുന്നു.

പ്രിസൈഡിങ് ഓഫിസർ കൺട്രോൾ യൂണിറ്റിലെ ബട്ടൺ അമർത്തുന്നതോടെ ബാലറ്റ് യൂണിറ്റ് വോട്ടിന് സജ്ജമാകുന്നു. വോട്ടർ സ്ഥാനാര്‍ത്ഥിയുടെ പേരിന് നേരെയുള്ള പച്ചബട്ടണിൽ അമർത്തുന്നതോടെ വോട്ട് രേഖപ്പെടുത്തുന്നു. വോട്ട് പോൾ ചെയ്താൽ ബീപ്പ് ശബ്ദം കേൾക്കാം. തികച്ചും യന്ത്രവൽകൃത തെരഞ്ഞെടുപ്പ് അധ്യാപകർക്കും വിദ്യാർത്ഥികൾക്കും പുതിയ അനുഭവമായി.

ഇലക്ഷൻ സമിതി അംഗങ്ങളായ സക്കരിയ വിളക്കോട്, ഷിജേഷ് ടി വി, അജേഷ് പി പി ജി, സീനിയര്‍ അസിസ്റ്റന്റ് ലിൻറു കുര്യൻ, ജാൻസി തോമസ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/77228/school-parliament-elections-by-infusing-nawanubhuti)