---
title: "ഏകദിന സെമിനാര്‍ "
english_title: "One day seminar"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/77234/one-day-seminar"
published_at: "2022-10-28T18:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/635bd1ee516e7_images_(4).jpeg"
keywords: []
---

# ഏകദിന സെമിനാര്‍ 

> **Lead Summary:** **കണ്ണൂര്‍** : കണ്ണൂർ കയര്‍ പ്രൊജക്ട് ഓഫീസിന്റെ ആഭിമുഖ്യത്തില്‍ കയര്‍ ഭൂവസ്ത്ര വിതാനം ഉപയോഗവും സാധ്യതകളും എന്ന വിഷയത്തില്‍ തലശ്ശേരി ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിലെ ഗ്രാമപഞ്ചായത്തംഗങ്ങളെ പങ്കെടുപ്പിച്ച് ഏകദിന സെമിനാര്‍ സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി പി അനിത ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് ഹാളില്‍ നടന്ന സെമിനാറില്‍ വികസനകാര്യ സ്റ്റാന്റിങ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ കെ ഡി മഞ്ജുഷ അധ്യക്ഷത വഹിച്ചു. കയര്‍ ഭൂവസ്ത്രത്തിന്റെ സാധ്യതകളെ കുറിച്ച് കയര്‍ ഫെഡ് ഓഫ് മാര്‍ക്കറ്റിങ് വിഭാഗം എം പി സനൂപ്, തൊഴിലുറപ്പ് പദ്ധതിയിലൂടെ കയര്‍ ഭൂവസ്ത്രം സാധ്യത എങ്ങനെ നടപ്പാക്കാം എന്ന വിഷയത്തില്‍ തലശ്ശേരി ബി ഡി ഒ അഭിഷേക് കുറുപ്പ് എന്നിവര്‍ ക്ലാസെടുത്തു. ബ്ലോക്ക് പഞ്ചായത്ത് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ ബാബു മണപ്പാട്ടി, കയര്‍ പ്രൊജക്ട് ഓഫീസര്‍ കെ രാധാകൃഷ്ണന്‍, ധര്‍മ്മടം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എന്‍ കെ രവി, വേങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ ഗീത എന്നിവര്‍ സംസാരിച്ചു.

## Article Content

**കണ്ണൂര്‍** : കണ്ണൂർ കയര്‍ പ്രൊജക്ട് ഓഫീസിന്റെ ആഭിമുഖ്യത്തില്‍ കയര്‍ ഭൂവസ്ത്ര വിതാനം ഉപയോഗവും സാധ്യതകളും എന്ന വിഷയത്തില്‍ തലശ്ശേരി ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിലെ ഗ്രാമപഞ്ചായത്തംഗങ്ങളെ പങ്കെടുപ്പിച്ച് ഏകദിന സെമിനാര്‍ സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി പി അനിത ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് ഹാളില്‍ നടന്ന സെമിനാറില്‍ വികസനകാര്യ സ്റ്റാന്റിങ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ കെ ഡി മഞ്ജുഷ അധ്യക്ഷത വഹിച്ചു. കയര്‍ ഭൂവസ്ത്രത്തിന്റെ സാധ്യതകളെ കുറിച്ച് കയര്‍ ഫെഡ് ഓഫ് മാര്‍ക്കറ്റിങ് വിഭാഗം എം പി സനൂപ്, തൊഴിലുറപ്പ് പദ്ധതിയിലൂടെ കയര്‍ ഭൂവസ്ത്രം സാധ്യത എങ്ങനെ നടപ്പാക്കാം എന്ന വിഷയത്തില്‍ തലശ്ശേരി ബി ഡി ഒ അഭിഷേക് കുറുപ്പ് എന്നിവര്‍ ക്ലാസെടുത്തു. ബ്ലോക്ക് പഞ്ചായത്ത് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ ബാബു മണപ്പാട്ടി, കയര്‍ പ്രൊജക്ട് ഓഫീസര്‍ കെ രാധാകൃഷ്ണന്‍, ധര്‍മ്മടം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എന്‍ കെ രവി, വേങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ ഗീത എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/77234/one-day-seminar)