---
title: "പയ്യന്നൂർ എം എൽ എ യെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയ പ്രതിയെ പോലീസ് കസ്റ്റഡിയിൽ എടുത്തു"
english_title: "Payyannur mla madhusoodanan"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/77253/payyannur-mla-madhusoodanan"
published_at: "2022-10-28T19:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/635be0d9d6939_Picsart_22-10-28_19-26-31-409.jpg"
keywords: []
---

# പയ്യന്നൂർ എം എൽ എ യെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയ പ്രതിയെ പോലീസ് കസ്റ്റഡിയിൽ എടുത്തു

> **Lead Summary:** **പയ്യന്നൂർ : **എംഎൽഎ ടി ഐ മധുസൂദനനെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയ പ്രതിയെ പോലീസ് കസ്റ്റഡിയിൽ എടുത്തു. ചെറുതാഴം കൊവ്വൽ 

## Article Content

**പയ്യന്നൂർ : **എംഎൽഎ ടി ഐ മധുസൂദനനെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയ പ്രതിയെ പോലീസ് കസ്റ്റഡിയിൽ എടുത്തു. ചെറുതാഴം കൊവ്വൽ 

കോളനി സ്വദേശി വിജേഷ് കുമാറിനെയാണ് പയ്യന്നൂർ പോലീസ് സംഘം അറസ്റ്റ് ചെയ്തത്.

ഒക്ടോബർ 5 ന് പയ്യന്നൂർ പോലീസ് രജിസ്റ്റർ ചെയ്ത കേസിലും നേരത്തെ ടി ഐ മധുസൂദനൻ സിപിഎം പയ്യന്നൂർ ഏരിയാ സെക്രട്ടറി ആയിരിക്കെ 2016 ൽ സമാന സംഭവത്തിന് എടുത്ത കേസിൽ പയ്യന്നൂർ മജിസ്ട്രേറ്റ് കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചയാളാണ് വിജേഷ്.

സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറിയെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയതിന് കണ്ണൂർ ടൗൺ സ്റ്റേഷനിലും ഇയാൾ പ്രതിയാണ് 

എസ് ഐ, പി വിജേഷിന്റെ നേതൃത്വത്തിൽ 

 എ എസ് ഐ അബ്ദുൽ റൗഫ്, സീനിയർ സിവിൽ പോലീസ് ഓഫീസർ പി കെ വിജിത്ത് കോട്ടയം ജില്ലയിലെ മുണ്ടക്കയം വെള്ളനാടി ദുർഗ്ഗാ ദേവി ക്ഷേത്രത്തിനടുത്ത് വെച്ചാണ് കസ്റ്റഡിയിൽ എടുത്തത്. തുടർന്ന് പയ്യന്നൂർ സ്റ്റേഷനിൽ എത്തിച്ചു അറസ്റ്റ് രേഖപ്പെടുത്തി.പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/77253/payyannur-mla-madhusoodanan)