---
title: "കാസർകോട് ദേശീയ പാത അടിപ്പാത നിർമ്മാണത്തിനിടെ തകർന്നു വീണു"
english_title: "The Kasaragod National Highway collapsed during construction of the underpass"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/77340/the-kasaragod-national-highway-collapsed-during-construction-of-the-underpass"
published_at: "2022-10-29T11:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/635cc152b68f2_Screenshot_2022-10-29-11-24-14-10_439a3fec0400f8974d35eed09a31f914.jpg"
keywords: []
---

# കാസർകോട് ദേശീയ പാത അടിപ്പാത നിർമ്മാണത്തിനിടെ തകർന്നു വീണു

> **Lead Summary:** കാസര്‍കോട്: പെരിയയില്‍ നിര്‍മ്മാണത്തിനിടെ മേല്‍പ്പാലം തകര്‍ന്നു വീണു. കോണ്‍ക്രീറ്റ് ചെയ്യുന്ന ജോലികള്‍ നടക്കുന്നതിനിടെയാണ് മേല്‍പ്പാലം തകര്‍ന്നു വീണത്.

## Article Content

കാസര്‍കോട്: പെരിയയില്‍ നിര്‍മ്മാണത്തിനിടെ മേല്‍പ്പാലം തകര്‍ന്നു വീണു. കോണ്‍ക്രീറ്റ് ചെയ്യുന്ന ജോലികള്‍ നടക്കുന്നതിനിടെയാണ് മേല്‍പ്പാലം തകര്‍ന്നു വീണത്.

ഒരു തൊഴിലാളിക്ക് നിസാര പരുക്ക് പറ്റിയിട്ടുണ്ട്. ദേശീയ പാത വികസനത്തിന്റെ ഭാഗമായി നിര്‍മിക്കുന്ന മേല്‍പ്പാലമാണ് തകര്‍ന്നു വീണത്. ഇന്ന് പുലര്‍ച്ചെ മൂന്നു മണിക്കാണ് സംഭവം

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/77340/the-kasaragod-national-highway-collapsed-during-construction-of-the-underpass)