---
title: "ഇരിട്ടി അമല ആസ്പത്രിയിൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് എമർജൻസിയും നവീകരിച്ച ഐ സി യുണിറ്റും ഉദ്ഘാടനം ചെയ്തു"
english_title: "Iritty"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/77356/iritty"
published_at: "2022-10-29T12:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/635ccc1bf422a_FB_IMG_1667025774396.jpg"
keywords: []
---

# ഇരിട്ടി അമല ആസ്പത്രിയിൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് എമർജൻസിയും നവീകരിച്ച ഐ സി യുണിറ്റും ഉദ്ഘാടനം ചെയ്തു

> **Lead Summary:** **ഇരിട്ടി: **അമല മൾട്ടി സ്‌പെഷ്യാലിറ്റി ആസ്പത്രിയുടെ രജതജൂബിലിയോടനുബന്ധിച്ച് പുതുതായി ആരംഭിച്ച ആധുനീക സൗകര്യങ്ങളോട് കൂടിയ ഡിപ്പാർട്ട്‌മെന്റ് ഓഫ് എമർജൻസിയുടേയും നവീകരിച്ച ഇന്റൻസീവ് കെയർ യൂണിറ്റും ജല വിഭവ വകുപ്പ് മന്ത്രി അഡ്വ. റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്തു. മലയോര മേഖലയിൽ ഉൾപ്പെടെ മെഡിക്കൽ കോളേജുകൾ ആരംഭിച്ച് ആരോഗ്യ രംഗത്ത് വൻ മുന്നേറ്റമാണ് കേരളം അടുത്ത കാലത്ത് കാഴ്ച്ചവെച്ചു കൊണ്ടിരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.

## Article Content

**ഇരിട്ടി: **അമല മൾട്ടി സ്‌പെഷ്യാലിറ്റി ആസ്പത്രിയുടെ രജതജൂബിലിയോടനുബന്ധിച്ച് പുതുതായി ആരംഭിച്ച ആധുനീക സൗകര്യങ്ങളോട് കൂടിയ ഡിപ്പാർട്ട്‌മെന്റ് ഓഫ് എമർജൻസിയുടേയും നവീകരിച്ച ഇന്റൻസീവ് കെയർ യൂണിറ്റും ജല വിഭവ വകുപ്പ് മന്ത്രി അഡ്വ. റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്തു. മലയോര മേഖലയിൽ ഉൾപ്പെടെ മെഡിക്കൽ കോളേജുകൾ ആരംഭിച്ച് ആരോഗ്യ രംഗത്ത് വൻ മുന്നേറ്റമാണ് കേരളം അടുത്ത കാലത്ത് കാഴ്ച്ചവെച്ചു കൊണ്ടിരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.

അമല മൾട്ടി സ്‌പെഷ്യാലിറ്റി ആസ്പത്രി മാനേജിംങ്ങ് ഡയരക്ടർ അഡ്വ. മാത്യുകുന്നപ്പള്ളി അധ്യക്ഷത വഹിച്ചു. വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ മനോഹരൻകൈതപ്രം, വിപിൻതോമസ്, എം.മുഹമ്മദലി, ഇബ്രാഹിം മുണ്ടേരി, ബാബുരാജ് ഉളിക്കൽ, ഇരിട്ടി പ്രസ്‌ഫോറം പ്രസിഡന്റ് സദാനന്ദൻ കുയിലൂർ, ആസ്പത്രിചീഫ് ഫിസിഷ്യൻ ഡോ.വി.കെ. ബാബു, നെഫ്രോളജിസ്റ്റ് ഡോ. ടോംജോസ് കാക്കനാട്ട്, സി.എസ്. ജോസഫ് എന്നിവർ സംസാരിച്ചു. പ്രോക്ടോളജി ആൻഡ് വെരിക്കോസ് വെയിൻ യൂണിറ്റും ആസ്പത്രിയിൽ പ്രവർത്തനം തുടങ്ങി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/77356/iritty)