---
title: "ടേക്ക് ഓഫിനിടെ എഞ്ചിനുതീപിടിച്ചു; ഇന്‍ഡിഗോ വിമാനം തിരിച്ചിറക്കി"
english_title: "Sparks from wings; The IndiGo flight landed back in Delhi"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/77359/sparks-from-wings-the-indigo-flight-landed-back-in-delhi"
published_at: "2022-10-29T12:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/635cce834c72a_Screenshot_2022-10-29-11-58-41-84_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# ടേക്ക് ഓഫിനിടെ എഞ്ചിനുതീപിടിച്ചു; ഇന്‍ഡിഗോ വിമാനം തിരിച്ചിറക്കി

> **Lead Summary:** ഡൽഹി: ഡൽഹിയിൽ പറന്നുയരുന്നതിന് ഇടയിൽ വിമാനത്തിന്റെ എഞ്ചിനിൽ തീപ്പൊരി. ഡൽഹിയിൽ നിന്ന് ബെംഗളൂരുവിലേക്ക് പറന്നുയർന്ന ഇൻഡി​ഗോ വിമാനമാനം സെക്കന്റുകൾക്കുള്ളിൽ തന്നെ ഇതോടെ തിരിച്ചിറക്കി. സംഭവത്തിൽ വ്യോമയാന മന്ത്രാലയും അന്വേഷണം പ്രഖ്യാപിച്ചു. ഡിജിസിഎ വിശദമായ റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. വിമാനത്താവളത്തിൽ ജാഗ്രതാ നിർദേശം പ്രഖ്യാപിച്ചാണ് വിമാനം തിരിച്ചിറക്കിയത്.

## Article Content

ഡൽഹി: ഡൽഹിയിൽ പറന്നുയരുന്നതിന് ഇടയിൽ വിമാനത്തിന്റെ എഞ്ചിനിൽ തീപ്പൊരി. ഡൽഹിയിൽ നിന്ന് ബെംഗളൂരുവിലേക്ക് പറന്നുയർന്ന ഇൻഡി​ഗോ വിമാനമാനം സെക്കന്റുകൾക്കുള്ളിൽ തന്നെ ഇതോടെ തിരിച്ചിറക്കി. സംഭവത്തിൽ വ്യോമയാന മന്ത്രാലയും അന്വേഷണം പ്രഖ്യാപിച്ചു. ഡിജിസിഎ വിശദമായ റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. വിമാനത്താവളത്തിൽ ജാഗ്രതാ നിർദേശം പ്രഖ്യാപിച്ചാണ് വിമാനം തിരിച്ചിറക്കിയത്.

ഇൻഡിഗോ 6E-2131 വിമാനത്തിന്റെ എഞ്ചിനിലാണ് തീപ്പൊരി കണ്ടത്. എല്ലാ യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണെന്ന് ഡൽഹി പൊലീസ് അറിയിച്ചു. എയർബസ് എ-320 വിമാനത്തിൽ 184 പേരാണ് ഉണ്ടായിരുന്നത്. രാത്രി 11 മണിക്ക് ശേഷം യാത്രക്കാരെ വിമാനത്തിൽ നിന്ന് ഇറക്കി മറ്റൊരു വിമാനത്തിൽ അയച്ചു. വിമാനം പറന്നുയരുമ്പോൾ ഉണ്ടായ സാങ്കേതിക പ്രശ്നം മാത്രമാണെന്നാണ് ഇൻഡി​ഗോയുട വിശദീകരണം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/77359/sparks-from-wings-the-indigo-flight-landed-back-in-delhi)